സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ സ്പര്‍ശിച്ച സംഭവം; പരാതിക്കാരിയുടെ മൊഴിയെടുക്കും, ശേഷം തുടര്‍നടപടികള്‍

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

ഇതിന് ശേഷം സുരേഷ് ഗോപിക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കും. നടക്കാവ് പൊലീസാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. ശരീരത്തില്‍ സ്പര്‍ശിച്ചതിനും ലൈംഗികച്ചുവയോടെ സംസാരിച്ചതിനും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 (എ-1, 4) വകുപ്പുകള്‍ ചേര്‍ത്താണു കേസ്.

Also Read: സംസ്ഥാനത്ത് നവംബര്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. മാധ്യമപ്രവര്‍ത്തക ഇന്നലെ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയിരുന്നു. തുടര്‍നടപടികള്‍ക്കായി കമ്മിഷണര്‍ പരാതി ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ക്കു കൈമാറിയതിനെ തുടര്‍ന്നാണു കേസെടുത്തത്.

സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പരാതിയില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുമുണ്ട്.

Exit mobile version