മഹാ അപരാധമാണെങ്കിലും ആവർത്തിക്കും; നിലപാടിൽ ഉറച്ച് കെടി ജലീൽ

കോഴിക്കോട്: എംജി സർവ്വകലാശാലയിലെ വിദ്യാർത്ഥിക്ക് മാർക്ക് ദാനം നൽകിയെന്ന വിവാദങ്ങളോട് പ്രതികരിച്ചും നിലപാടിൽ ഉറച്ചും ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി കെടി ജലീൽ. എംജി സർവ്വകലാശാലയിലെ മാർക്ക് ദാനവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.

മനുഷ്യത്വം മാത്രമാണ് താൻ പരിഗണിക്കുന്നത്. അത് മഹാ അപരാധമോ ചട്ടത്തിന് വിരുദ്ധമോ ആണെങ്കിൽ പോലും ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ ആ തെറ്റുകൾ ആവർത്തിക്കാൻ തനിക്ക് മടിയില്ലെന്ന് മുക്കത്ത് ബിപി മൊയ്തീൻ സേവാ മന്ദിർ ഉദ്ഘാടനത്തിനിടെ മന്ത്രി പറഞ്ഞു.

ആകാശം ഇടിഞ്ഞുവീണാലും ഭൂമി പിളർന്നാലും അത്തരം നിലപാടുമായി മുന്നോട്ട് പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതിനിടെ, മുക്കത്ത് ചടങ്ങിനെത്തിയ മന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. മന്ത്രി പങ്കെടുത്ത ചടങ്ങിന്റെ വേദിക്ക് പുറത്തായിരുന്നു പ്രതിഷേധം. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് ലീഗ് പ്രവർത്തകരും പ്രതിഷേധവുമായെത്തി.

Exit mobile version