പരാജയം സമ്മതിച്ച് കുമ്മനം ഒളിച്ചോടി: ഉപതെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയതിനെ പരിഹസിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പില്‍ നിന്നും മത്സരിക്കാതെ മാറി നിന്ന കുമ്മനം രാജശേഖരനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയം മുന്നില്‍ കണ്ടാണ് കുമ്മനം ഒളിച്ചോടിയത്.

യുഡിഎഫ് സ്ഥാനാര്‍ഥിയായി മോഹന്‍കുമാര്‍ വന്നതോടെ ഒന്നും ചെയ്യാനാകില്ലെന്ന് മനസിലായതോടെയാണ് ഒളിച്ചോടിയതെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

വരുന്ന തെരഞ്ഞെടുപ്പില്‍ ഒന്നും നേടാനാകില്ലെന്ന് ബിജെപിക്ക് മനസ്സിലായി. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് വലിയ വിജയം നേടുമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി മോഹന്‍കുമാറിന് വിജയാശംസ നേരുകയും ചെയ്തു.

Exit mobile version