മതേതരത്വം സംരക്ഷിക്കാന്‍ മോഡി സര്‍ക്കാരിനെ താഴെയിറക്കലാണ് സിപിഎമ്മിന്റെ ലക്ഷ്യം; രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സിപിഎമ്മിന്റെ വിഷയമല്ലെന്നും യെച്ചൂരി

തിരുവനന്തപുരം: മോഡി സര്‍ക്കാരിനെ താഴെയിറക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ മോഡി സര്‍ക്കാരിനെ താഴെയിറക്കണം. അതിനാണ് സിപിഎം ശ്രമം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് സിപിഎം അല്ല, അത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും യെച്ചൂരി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.

‘ആര് സ്ഥാനാര്‍ത്ഥിയാകണം എന്നുള്ളത് ഓരോ പാര്‍ട്ടിയുടേയും ആഭ്യന്തര കാര്യമാണ്. രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഡി സര്‍ക്കാരിനെ താഴെയിറക്കുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യം.’ സീതാറാം യെച്ചൂരി പറഞ്ഞു.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി വയനാട് മണ്ഡലത്തില്‍ നിന്നോ കര്‍ണാടകയില്‍ നിന്നോ മത്സരിക്കുമെന്ന കാര്യത്തില്‍ ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.

Exit mobile version