വിഘടന വാദി നേതാവ് യാസിന്‍ മാലിക്കിന്റെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്

വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയാണ് ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രന്റ് നേതാവ് യാസിന്‍ മാലിക്ക് പോലീസ് കസ്റ്റഡിയിലായത്

ശ്രീനഗര്‍: കാശ്മീരിലെ വിഘടന വാദി നേതാവ് യാസിന്‍ മാലിക്കിന്റെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്. വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ കാശ്മീര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയാണ് ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രന്റ് നേതാവ് യാസിന്‍ മാലിക്ക് പോലീസ് കസ്റ്റഡിയിലായത്.

മൈസുമയിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട മാലിക്കിനെ കോത്തിബാഗ് പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കാശ്മീരിലെ വിഘടനവാദികള്‍ക്കുള്ള സുരക്ഷ ഇന്ത്യ നേരെത്തെ എടുത്ത് കളഞ്ഞിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താനിലെ ജെയ്‌ഷെ മുഹമ്മദിന്റെ മൂന്ന് കേന്ദ്രങ്ങള്‍ ഇന്ത്യന്‍ വ്യോമസേന ഇന്ന് തകര്‍ത്തു.

കാശ്മീരില്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന്റെ അറസ്റ്റിന് പിന്നാലെ നിരവധി ജമാഅത്തെ നേതാക്കളും കസ്റ്റഡിയിലായിരുന്നു. പോലീസുള്‍പ്പടെയുള്ള സുരക്ഷാ സേനയാണ് വിഘടനവാദി നേതാക്കളെ കസ്റ്റഡിയിലെടുത്തത്.

Exit mobile version