ബംഗളൂരുവില്‍ സ്‌കൂട്ടറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് മലയാളി കുടുംബത്തെ ആക്രമിച്ച് യുവാവ്, കുഞ്ഞിനടക്കം പരിക്ക്; പരാതി

മൂന്ന് വയസുകാരി അടക്കമുള്ള മലയാളി കുടുംബത്തെയാണ് യുവാവ് ആക്രമിച്ചത്.

ബംഗലൂരു: വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് മലയാളി കുടുംബത്തെ ആക്രമിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍. ബംഗലൂരുവിലെ സര്‍ജാപുരയില്‍ നടുറോഡിലാണ് സംഭവം. മൂന്ന് വയസുകാരി അടക്കമുള്ള മലയാളി കുടുംബത്തെയാണ് യുവാവ് ആക്രമിച്ചത്.

കാര്‍ യാത്രക്കാര്‍ സൈഡ് നല്‍കിയില്ലെന്ന പ്രശ്‌നത്തില്‍ ആദ്യം ആക്രമണം നടത്തുന്നത് സ്‌കൂട്ടര്‍ യാത്രികനാണ്. കാര്‍ സൈഡ് നല്‍കാത്തതില്‍ പ്രകോപിതനായ സ്‌കൂട്ടര്‍ യാത്രികന്‍ ജഗദീഷ് എന്നയാള്‍ കാറിനെ പിന്തുടര്‍ന്ന് ഡോര്‍ ഗ്ലാസ് അടിച്ചുതകര്‍ക്കുകയായിരുന്നു.

ALSO READ വിവാഹ വേദിയിലെത്തി വധുവിന് സമ്മാനം നല്‍കി, ശേഷം വരനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍</a>

ഇതോടെ കാറിനകത്തുണ്ടായിരുന്ന കുഞ്ഞിന് അടക്കം പരിക്കേറ്റു. ബെംഗലൂരുവില്‍ ഐ ടി ജീവനക്കാരനായ അഖില്‍ സാബുവിന്റെ കുടുംബമായിരുന്നു കാറിലുണ്ടായിരുന്നത്. കുഞ്ഞിന് അടക്കം പരിക്കേറ്റതോടെ കാറില്‍ നിന്നിറങ്ങി വന്ന് അഖിലും ജഗദീഷും നടു റോഡില്‍ തന്നെ കയ്യേറ്റമായി. സംഭവത്തില്‍ അഖിലിന്റെ പരാതിയില്‍ ജഗദീഷിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. തിരിച്ച് അഖിലിനെതിരെ ജഗദീഷും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, സംഭവത്തിന്റെ സിസിടിവി വീഡിയോ പുറത്തുവന്നിരിക്കുകയാണിപ്പോള്‍.

Exit mobile version