ബെഗളൂരുവിൽ സിനിമാതാരങ്ങൾ പങ്കെടുത്ത റേവ് പാർട്ടിയിൽ ലഹരിവേട്ട; നടി ഹേമ ഉൾപ്പടെ പത്തോളം പേർ പിടിയിലെന്ന്; നിഷേധിച്ച് താരം

ബംഗളൂരു: വീണ്ടും തെലുങ്ക് സിനിമാ ലോകത്തെ ഞെട്ടിച്ച് ലഹരിവേട്ട. സിനിമ താരങ്ങൾ അടക്കം പങ്കെടുത്ത റേവ് പാർട്ടിക്കിടെ ക്രൈംബ്രാഞ്ച് നടത്തിയ ലഹരിമരുന്ന് വേട്ടയില് പത്തോളം പേർ അറസ്റ്റിലായി. കൊക്കെയിൻ, എംഡിഎംഎ ഉൾപ്പടെയുള്ള ലഹരി മരുന്നുകൾ റെയ്ഡിൽ പിടികൂടി. തെലുങ്ക് സിനിമ താരങ്ങൾ ഉൾപ്പടെയുള്ളവരാണ് സെൻട്രൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായിരിക്കുന്നത്.

ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു ഫാം ഹൗസിലായിരുന്നു സെലിബ്രിറ്റകളടക്കം പങ്കെടുത്ത റേവ് പാർട്ടി. വൈകിട്ട് 6ന് തുടങ്ങി രാവിലെ വരെ നീണ്ടുനിന്ന ആഘോഷമായിരുന്നു ഇത്. തെലുങ്കു സിനിമ താരങ്ങളും വിദേശ മോഡലുകളുമടക്കം നൂറിലധികം പേർ പാർട്ടിക്കെത്തിയിരുന്നു. ഇവിടേക്ക് വലിയ തോതിൽ ലഹരി മരുന്നുകൾ എത്തിച്ചിട്ടുണ്ടെന്ന വിവരം സെൻട്രൽ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു.

also read- നാലാം നിലയിൽ നിന്നും മകൾ വീണു, രക്ഷാപ്രവർത്തനം വൈറലായി;കുറ്റപ്പെടുത്തൽ താങ്ങാനായില്ല, മാനസികമായി തകർന്ന യുവതി ജീവനൊടുക്കി

തുടർന്നാണ് സ്നിപ്പർ നായകളുമായി എത്തി പരിശോധന നടത്തിയത്. തുടർന്ന് എംഡിഎംഎയും കൊക്കെയിനും പിടികൂടി. തെലുങ്ക് സിനിമ താരം ഹേമ ഉൾപ്പടെ പത്തോളം പേർ പിടിയിലായെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഈ വാർത്ത തെറ്റാണെന്നും തന്നെ ഇതിലേക്ക് വലിച്ചിഴച്ചത് മാധ്യമങ്ങളാണെന്നും ആരോപിച്ച് ഹേമ രംഗത്തെത്തി.

അതേസമയം, ലഹരി മരുന്ന് വിതരണക്കാരായ രണ്ട് പേരും പിടിയിലായിട്ടുണ്ട്. 15 അത്യാഡംബര കാറുകളും പോലീസ് പിടിച്ചെടുത്തു.

Exit mobile version