ചന്ദ്രോപരിതലത്തില്‍ സള്‍ഫറിന്റെ സാന്നിധ്യം, നിര്‍ണ്ണായക കണ്ടുപിടത്തവുമായി ചന്ദ്രയാന്‍-3

ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തില്‍ സള്‍ഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇതുകൂടാതെ അലുമിനിയം, കാല്‍സ്യം, ക്രോമിയം, ഇരുമ്പ്, ടൈറ്റാനിയം, സിലിക്കണ്‍, മഗ്‌നീഷ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത് വിക്രം ലാന്‍ഡറില്‍നിന്നു പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവറിലുള്ള ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ് (ലിബ്‌സ്) എന്ന ശാസ്ത്രീയ ഉപകരണമാണ്.

also read: വാഴയിലയിൽ വിളമ്പിയ ഓണസദ്യ; ഒപ്പം മലയാളികൾക്ക് ഓണാശംസയും നേർന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

ചന്ദ്രോപരിതലത്തിലെ മണ്ണില്‍ നേരിട്ട് പരീക്ഷണം നടത്തി ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. കൂടാതെ ചന്ദ്രയാന്‍ മൂന്നില്‍ നിന്നുള്ള ആദ്യ ശാസ്ത്ര വിവരങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലെ താപനില അളന്നു. മേല്‍മണ്ണില്‍ ചൂട് 60 ഡിഗ്രിവരെയെന്നും 8 സെന്റിമീറ്റര്‍ ആഴത്തില്‍ മൈനസ് 10 താപനിലയെന്നുമുള്ള നിര്‍ണായകമായ ആദ്യഘട്ട വിവരങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു.

ചന്ദ്രനിലെ താപവ്യതിയാനം നിരീക്ഷിക്കാന്‍ വിക്രം ലാന്‍ഡറില്‍ സ്ഥാപിച്ച പേലോഡായ ചാസ്‌തെ (ChaSTE) നടത്തിയ ആദ്യ നിരീക്ഷണഫലങ്ങളാണ് ലഭിച്ചു തുടങ്ങിയത്.

Exit mobile version