ഇതാണോ ന്യായമായ ശമ്പളം? ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ശമ്പളം വെളിപ്പെടുത്തി ചർച്ചയുമായി ഹർഷ് ഗോയങ്ക

ന്യൂഡൽഹി: രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിക്കുന്ന ഐഎസ്ആർഒയിലെ ശമ്പളത്തെ കുറിച്ച് വിമർശനം ഉന്നയിച്ച് ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ശമ്പളത്തെക്കുറിച്ച് എക്സ് പ്ലാറ്റ്ഫോമിൽ എഴുതിയാണ് ഗോയങ്ക ചർച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

പ്രതിമാസം 2.5 ലക്ഷം രൂപയാണ് സോമനാഥിന്റെ ശമ്പളമെന്നും ഇത് ന്യായമായ ശമ്പളമാണോ എന്നും അദ്ദേഹം ചോദ്യം ചെയ്യുന്നു. ‘ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ശമ്പളം പ്രതിമാസം 2.5 ലക്ഷം രൂപയാണ്. ഇത് ന്യായമായ കാര്യമാണോ. അദ്ദേഹത്തെപ്പോലുള്ളവർ പണത്തിന് അതീതമായി മറ്റ് ഘടകങ്ങളാൽ പ്രചോദിതരാകുന്നു.’

‘അവർ ശാസ്ത്രത്തോടും ഗവേഷണത്തോടുമുള്ള തങ്ങളുടെ താത്പര്യത്തിന് വേണ്ടി പ്രവർത്തിക്കുന്നു. അവർ ചെയ്യുന്ന കാര്യങ്ങൾ രാജ്യത്തിന് അഭിമാനമാകുന്നു. അദ്ദേഹത്തെപ്പോലുള്ള ആളുകൾക്ക് മുന്നിൽ ഞാൻ വണങ്ങുന്നു’- എന്നാണ് ഹർഷ് എക്സിൽ കുറിച്ചിരിക്കുന്നത്.

അതേസമയം, ഹർഷിന്റെ ട്വീറ്റിന് താഴെ നിരവധി പേരാണ് പിന്തുണയുമായെത്തിയത്. സോമനാഥിനെപ്പോലുള്ള വ്യക്തികളുടെ അർപ്പണബോധവും അഭിനിവേശവും അളവറ്റതാണെന്നും സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്നും പ്രിതകരണംരേഖപ്പെടുത്തുകയാണ്ചിലർ.

ALSO READ- നിപയെ നേരിടാൻ കോഴിക്കോട് മെഡിക്കൽ കോളേജ് സജ്ജം; ഒരുക്കിയത് 75 ഐസൊലേഷൻ ബെഡുകളും ആറ് ഐസിയുകളും നാല് വെന്റിലേറ്ററുകളും

അദ്ദേഹത്തിന്റെ കഴിവുകൾ നാം തിരിച്ചറിയണം. പ്രതിമാസം 25 ലക്ഷമോ അതിൽ കൂടുതലോ അദ്ദേഹത്തിന് ശമ്പളം നൽകണമെന്നും ചിലർ അഭിപ്രായപ്പെട്ടു.

Exit mobile version