ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനെ ആക്രമിച്ച് സ്‌കൂട്ടര്‍ യാത്രികന്‍, വീഡിയോ വൈറല്‍

ashish lamba| bignewslive

ബംഗളൂരു: റോഡില്‍ വെച്ച് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനെ ആക്രമിച്ച് സ്‌കൂട്ടര്‍ യാത്രികന്‍. ബംഗളൂരുവിലാണ് സംഭവം. ആശിഷ് ലാംബയാണ് ആക്രമണത്തിനിരയായത്. ജോലി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണം നടന്നത്.

എക്‌സ് പ്ലാറ്റ്‌ഫോമിലിട്ട പോസ്റ്റിലൂടെയാണ് ശാസ്ത്രജ്ഞനായ ആശിഷ് ലാംബ ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ആശിഷിന്റെ കാറിന്റെ ഡാഷ്‌ബോര്‍ഡിലെ ക്യാമറയില്‍നിന്നുള്ള ദൃശ്യങ്ങളും പോസ്റ്റില്‍ പങ്കുവച്ചിരുന്നു. ഓഗസ്റ്റ് 29നാണ് സംഭവം.

also read: കള്ളപ്പണക്കേസ്; അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥനില്‍ നിന്നും നവ്യാനായര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൈപ്പറ്റിയതായി ഇഡി കണ്ടെത്തല്‍, പ്രതികരിച്ച് താരവും കുടുംബവും

സ്‌കൂട്ടറില്‍ ഹെല്‍മറ്റ് പോലും ധരിക്കാതെ യാത്ര ചെയ്തിരുന്ന യുവാവ് പൊടുന്നനെ താന്‍ സഞ്ചരിച്ച കാറിനു മുന്നിലേക്ക് കയറുകയും കൂട്ടിയിടിക്കാതിരിക്കാന്‍ ബ്രേക്കില്‍ ചവിട്ടുകയും ചെയ്‌തെന്നാണ് എക്‌സിലെ കുറിപ്പില്‍ പറയുന്നത്. സ്‌കൂട്ടറിന്റെ കെഎ 03 കെഎം 8826 എന്ന വാഹനത്തിന്റെ നമ്പറും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.

ആശിഷിന്റെ വാഹനം ബ്രേക്ക് ഇട്ടതിനു പിന്നാലെ സ്‌കൂട്ടര്‍ യാത്രികന്‍ അരിശത്തോടെ ഇറങ്ങിവന്ന് ചീത്തവിളിക്കുന്നതും ദേഷ്യത്തില്‍ കാറിന്റെ ടയറുകളില്‍ ചവിട്ടുന്നതും വിഡിയോയിലുണ്ട്. സംഭവം പോലീസില്‍ അറിയിക്കുമെന്നും ആശിഷ് അറിയിച്ചു.

Exit mobile version