ചിത്രം, വന്ദനം ഉൾപ്പടെ സൂപ്പർഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചു; അവസാന നാളുകൾ ചികിത്സയ്ക്ക് പോലും പണമില്ലാതെ; നിർമ്മാതാവ് പികെആർ പിള്ള വിടവാങ്ങി

പ്രശസ്ത മലയാള സിനിമാ നിർമാതാവ് പികെആർ പിള്ള അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിവിരിക്കെയായിരുന്നു മരണം. തൃശ്ശൂർ പട്ടിക്കാട്ടെ വീട്ടിലായിരുന്നു അന്ത്യം.

നിർമ്മിച്ച ചിത്രങ്ങളെല്ലാം കലാമേന്മ കൊണ്ടും തീയേറ്റർ വിജയം കൊണ്ടും പേരുകേട്ടവയായിരുന്നു. എങ്കിലും ഈ മുൻ നിർമാതാവിന്റെ അവസാന നാളുകളിൽ മരുന്നിനും ഭക്ഷണത്തിനും പോലും പണമില്ലാതെ ദുരിതത്തിലായിരുന്നു എന്നാണ് പുറത്തുവന്ന വാർത്തകൾ.

പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ് സിനിമയായ ചിത്രം ഉൾപ്പടെ 22 സിനിമകൾ നിർമിച്ചിട്ടുണ്ട്. നിരവധി സിനിമകൾ വിതരണം ചെയ്തിട്ടുണ്ട്. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി തുടങ്ങി നിരവധി സിനിമകൾ ഷിർദ്ദിസായി ക്രിയേഷൻസ് എന്ന ബാനറിൽ പികെആർ പിള്ളയാണ് ഒരുക്കിയത്.

ALSO READ- ഇന്ത്യ ഇപ്പോൾ തന്നെ ഒരു ഹിന്ദു രാഷ്ട്രമായി; പ്രഖ്യാപനം ഉടനെയുണ്ടാകും; പ്രസ്താവനയുമായി ആൾദൈവം; സ്വാഗതം ചെയ്ത് ബിജെപി, ബിഹാറിൽ വിവാദം

എറണാകുളം കൂത്താട്ടുകുളം സ്വദേശിയായ പികെആർ പിള്ള മുംബൈയിൽ ബിസിനസ് നടത്തിയിരുന്നു. പിന്നീട് പിള്ള മുംബൈ മുനിസിപ്പാലിറ്റിയിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുമുണ്ട്. പികെആര് പിള്ളയുടെ സംസ്‌കാരം നാളെ വൈകിട്ട് തൃശ്ശൂരിലെ വീട്ടിൽ.

Exit mobile version