മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയ ശേഷം അനാവശ്യ അഭ്യാസം; ചുംബിക്കുന്നതിനിടെ യുവാവിന്റെ ചുണ്ടില്‍ കടിയേറ്റു

ബംഗളൂരു: പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയ ശേഷം ചുംബിക്കുന്നതിനിടെ യുവാവിന് ചുണ്ടില്‍ പാമ്പ് കടിയേറ്റു. ശിവമോഗയിലെ ഭദ്രാവതി ബൊമ്മനകട്ടെയിലാണ് സംഭവം. ഭദ്രാവതി സ്വദേശി അലക്സിനാണ് കടിയേറ്റത്. പ്രദേശത്ത് കണ്ട പാമ്പിനെ പിടികൂടി ആള്‍ക്കൂട്ടത്തിന് മുന്നില്‍ അഭ്യാസം കാണിച്ച അലക്‌സ് പാമ്പിന്റെ തലയില്‍ ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ പാമ്പ് ചുണ്ടില്‍ തിരിഞ്ഞുകൊത്തുകയായിരുന്നു.

തുടര്‍ന്ന് അലക്സിന്റെ കൈയില്‍നിന്ന് പാമ്പ് വഴുതി നിലത്തുവീഴുകയും അത് രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പിടിവിട്ട പാമ്പിനെ പിടികൂടാന്‍ ആളുകള്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. കടിയേറ്റ അലക്സ് അപകടനില തരണംചെയ്‌തെന്നാണ് വിവരം.

also read- കോടിയേരിയുടെ ഭൗതിക ശരീരം കണ്ണൂരിലെത്തിച്ചു; തലശേരിയിലേക്ക് വിലാപ യാത്ര; രാത്രി പത്ത് വരെ ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനം

അതേസമയം, വീഡിയോ പ്രചരിച്ചതോടെ യുവാവിന്റെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് ഒട്ടേറെപ്പേരാണ് രംഗത്തെത്തിയത്. പാമ്പിനെ പിടികൂടിയശേഷം ആളുകളുടെ മുന്നില്‍വെച്ച് അഭ്യാസം കാണിക്കുന്നത് അപകടകരമാണ് എന്ന് പലരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Exit mobile version