ഹിമാചല്‍പ്രദേശില്‍ ബസ് അപകടത്തില്‍പ്പെട്ടു; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 35 പേര്‍ക്ക് പരിക്ക്, അപകടത്തില്‍പ്പെട്ടത് പ്രധാനമന്ത്രിയുടെ റാലിയില്‍ പങ്കെടുക്കാനായി പോയവരുടെ വാഹനം

കന്‍ഗ്ര: ഹിമാചല്‍പ്രദേശില്‍ ബസ് അപകടത്തില്‍പ്പെട്ടു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 35 ഓളം പേര്‍ക്ക് പരിക്കേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്ന റാലിയില്‍ പങ്കെടുക്കാന്‍ പോയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ധര്‍മ്മശാലയിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.

കന്‍ഗ്രയില്‍ വെച്ച് രാവിലെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഞ്ച് വിദ്യാര്‍ത്ഥികളെ തന്‍ഗ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് നിയന്ത്രണം വിട്ട് അടുത്തുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.

    Exit mobile version