ഓടുന്ന ബസ്സിന്റെ ചക്രത്തിനടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന്‍; ഹെല്‍മറ്റ് ധരിച്ചതിനാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ചെന്നൈ: ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ ബസിന്റെ മുന്‍ ചക്രങ്ങളില്‍ പെട്ട ബൈക്ക് യാത്രക്കാരന് അത്ഭുതകരമായി ജീവന്‍ തിരിച്ചുകിട്ടി. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. ബസിന്റെ മുന്‍ ചക്രത്തില്‍ പെട്ട ബൈക്കിനെയും യാത്രക്കാരനെയും കൊണ്ട് ബസ് കുറച്ചു ദൂരം മുമ്പോട്ട് നീരങ്ങി നീങ്ങിയെങ്കിലും അത്ഭുതകരമായാണ് യാത്രക്കാരന്‍ രക്ഷപ്പെട്ടത്.

ബസിന്റെ ചക്രങ്ങള്‍ക്കടിയിലായിരുന്ന ബൈക്ക് യാത്രക്കാരന്റ ജീവന്‍ നഷ്ടപ്പെട്ടു എന്നുതന്നെയായിരുന്നു കാണികള്‍ ഉറപ്പിച്ചിരുന്നത്. എന്നാല്‍ ഇവരെയെല്ലാം അത്ഭുതപ്പെടുത്തി യാത്രക്കാരന്‍ ബസിന്റെ ടയറുകള്‍ക്കടിയില്‍ നിന്ന് എഴുന്നേറ്റു വരിയായിരുന്നു.

ഹെല്‍മറ്റ് ധരിച്ചിരുന്നതിനാലാണ് ബൈക്ക് യാത്രക്കാരന്‍ ഗുരുതരമായ പരിക്കില്‍ നിന്നു രക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം പ്രചരിക്കുകയാണ്.

Exit mobile version