ഗവർണർക്ക് എതിരെ പ്രതിഷേധം: എസ്എഫ്‌ഐയ്ക്ക് ഷെയ്ക് ഹാൻഡ് നൽകുകയാണ് വേണ്ടത്: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഗവർണറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കോട് കാണിച്ച് പ്രതിഷേധിച്ച എസ്എഫഅഐ പ്രവർത്തകരെ അഭിനന്ദിച്ച് മന്ത്രി മുഹമ്മദ് റിയാസ്. എസ്എഫ്‌ഐ ക്യാംപസുകളിലെ കാവിവൽക്കരണത്തെ ചെറുക്കുകയാണ് ചെയ്യുന്നതെന്നും ഇക്കാര്യത്തിൽ എസ്എഫ്‌ഐയ്ക്ക് ഷേക്ക് ഹാൻഡ് കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

ക്യാംപസിലെ കാവിവൽകരണത്തെ ചെറുക്കുകയാണ് എസ്എഫ്‌ഐ പ്രവർത്തകർ ചെയ്യുന്നത്. എസ്എഫ്‌ഐയെപ്പോലെ ഇതിനെ ചെറുക്കേണ്ട ഉത്തരവാദിത്തം പ്രതിപക്ഷ നേതാവ് വിഡിസതീശനും കെഎസ്യുവിനുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇ്തരത്തിൽ പ്രതിഷേധിച്ച എസ്എഫ്‌ഐയ്ക്ക് ഷെയ്ക് ഹാൻഡ് നൽകുകയാണ് വേണ്ടതെന്നും മന്ത്രി റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കളാഴ്ച്ച വൈകീട്ട് ഗവർണർ തിരുനന്തപുരം വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിനിടെയാണ് യൂണിവേഴ്‌സിറ്റി ലൈബ്രറിക്ക് സമീപത്ത് വച്ച് എസ്എഫ്‌ഐയുടെ പ്രതിഷേധം ഉണ്ടായത്. ‘ആർഎസ്എസ് ഗവർണർ ഗോബാക്ക്’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. കാറിൽ നിന്ന് പുറത്തിറങ്ങി ക്ഷുഭിതനായ ഗവർണർ പ്രതികരിക്കുകയും ചെയ്തിരുന്നു.

ALSO READ- മിശ്ര വിവാഹങ്ങൾ മതവിശ്വാസികൾ എന്ന നിലയ്ക്ക് മുസ്ലിം ലീഗിന് അംഗീകരിക്കാനാകില്ല: പിഎംഎ സലാം

എസ്എഫ്‌ഐ പ്രവർത്തകരെ ‘ബ്ലഡി ക്രിമിനൽസ്’ എന്നു വിളിച്ച ഗവർണർ സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകർന്നുവെന്നും തന്നെ വകവരുത്താൻ മുഖ്യമന്ത്രി ആളുകളെ അയയ്ക്കുന്നുവെന്നും ആരോപിച്ചിരുന്നു. സംഭവത്തിൽ നാല് എസ്എഫ്‌ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version