വീണ്ടും ടോള്‍ പിരിവ്; കളമശ്ശേരി – വല്ലാര്‍പാടം റോഡ് വഴി കണ്ടെയ്‌നര്‍ ലോറികള്‍ സര്‍വ്വീസ് നിറുത്തി

ഇന്ന് രാവിലെയാണ് കണ്ടെയ്‌നര്‍ റോഡില്‍ വീണ്ടും ടോള്‍ പിരിക്കാന്‍ നീക്കമുണ്ടായത്

കൊച്ചി: കളമശ്ശേരി കണ്ടെയ്‌നറില്‍ റോഡില്‍ വീണ്ടും ടോള്‍ പിരിവ്. ഇതില്‍ പ്രതിഷേധിച്ച് കണ്ടെയ്‌നര്‍ ലോറികള്‍ സര്‍വ്വീസ് നിറുത്തി വെച്ചിരിക്കുകയാണ്. ഇതുവഴി ടോള്‍ നല്‍കി കടന്നുപോകില്ലെന്നാണ് കണ്ടെയ്‌നര്‍ വാഹനങ്ങളുടെ അസോസിയേഷന്റെ തീരുമാനം. ഇതു സംബന്ധിച്ച് അസോസിയേഷന്‍ ഡ്രൈവര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും അസോസിയേഷന്‍ നിര്‍ദേശം നല്‍കി.

ഇന്ന് രാവിലെയാണ് കണ്ടെയ്‌നര്‍ റോഡില്‍ വീണ്ടും ടോള്‍ പിരിക്കാന്‍ നീക്കമുണ്ടായത്. എന്നാല്‍ നാട്ടുകാര്‍ തന്നെ ഇതിനെതിരെ രംഗത്ത് എത്തുകയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തിരുന്നു. നാട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെയാണ് കണ്ടെയ്‌നര്‍ വാഹനങ്ങള്‍ ഇതു വഴിയുള്ള സര്‍വ്വീസ് നിറുത്തി വെച്ചിരിക്കുന്നത്.

കളക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇന്ന് മുതല്‍ കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് മാത്രം ടോള്‍ പിരിക്കാന്‍ ധാരണയായത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ ഈ റോഡില്‍ ഒരു വാഹനങ്ങള്‍ക്കും ടോള്‍ പിരിവ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.

Exit mobile version