‘വീടിനുള്ളിലേയ്ക്ക് എപ്പോഴും കയറും, കുരച്ച് ബഹളമുണ്ടാക്കും, അതിനാൽ കോർപ്പറേഷൻ വളപ്പിൽ കൊണ്ടിടാൻ പോയതാണ്’ നായയെ കാറിൽ കെട്ടിവലിച്ച ഡോക്ടറുടെ വിശദീകരണം

Hyundai Creta | Bignewslive

ജോധ്പുർ: കഴിഞ്ഞ ദിവസമാണ് നായയെ കാറിന് പിന്നിൽ കെട്ടിയിട്ട് പാഞ്ഞുപോകുന്ന ഡോക്ടറുടെ കൊടുംക്രൂരത സോഷ്യൽമീഡിയ കണ്ടത്. രാജസ്ഥാനിൽ നിന്നുള്ളതായിരുന്നു മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്ലാസ്റ്റിക് സർജനായ ഡോ. രജ്‌നീഷ് ഗ്വലയാണ് നായയെ കെട്ടിയിട്ട് കാറ് അമിത വേഗത്തിൽ ഓടിച്ചത്.

സംഭവത്തിന്റെ വീഡിയോ വൈറലായതോടെ സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു. മഹാത്മാ ഗാന്ധി ആശുപത്രിയിലെ പ്ലാസ്റ്റിക് സർജനാണ് രജ്‌നീഷ്. കാറിൽ കെട്ടിവലിച്ചതിനെ തുടർന്ന് നായയുടെ കാലിന് പലയിടത്തായി പൊട്ടലുണ്ട്. കാറിൽ കെട്ടിവലിച്ചുകൊണ്ടുപോകവെ നായ പലതവണ വീണിരുന്നു. ഈ വീഴ്ചയിലാണ് നായയുടെ കാലുകൾക്ക് പൊട്ടൽ സംഭവിച്ചത്.

വെള്ളാണിക്കൽ പാറയിലെത്തിയ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം; അടികൊണ്ട് അലറിനിലവിളിച്ച് ഓടി പെൺകുട്ടികൾ! കുട്ടികൾ എത്തിയത് വീട്ടുകാരുടെ അറിവോടെ തന്നെ

നായ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, സംഭവത്തിൽ വിശദീകരണവുമായി ഡോക്ടർ തന്നെ രംഗത്തെത്തി. നായ പലപ്പോഴും വീടിനുള്ളിൽ കയറുമായിരുന്നെന്നും പുറത്തു കുരച്ച് ശബ്ദമുണ്ടാക്കുമായിരുന്നുവെന്നും ഡോക്ടർ പറയുന്നു. ഇത് ശല്യമായതോടെ നായയെ കോർപ്പറേഷൻ വളപ്പിൽ കൊണ്ടിടാൻ പോയതാണെന്നും ഇയാൾ പറയുന്നു.

Exit mobile version