വെള്ളാണിക്കൽ പാറയിലെത്തിയ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം; അടികൊണ്ട് അലറിനിലവിളിച്ച് ഓടി പെൺകുട്ടികൾ! കുട്ടികൾ എത്തിയത് വീട്ടുകാരുടെ അറിവോടെ തന്നെ

പോത്തൻകോട്: വിനോദസഞ്ചാര കേന്ദ്രമായ വെള്ളാണിക്കൽ പാറയിലെത്തിയ പെൺകുട്ടികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾക്ക് നേരെ സദാചാരവാദികളുടെ ആക്രമണം. കുട്ടികളെ ആക്രമിക്കാൻ ഒരുപാട് പേർ ഉണ്ടായിരുന്നുവെങ്കിലും ഒരാൾക്കെതിരെ മാത്രമാണ് പോലീസ് കേസെടുത്തത്. ഇത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയുൾപ്പെടെ കൈ കൊണ്ടും വടി കൊണ്ടും മറ്റും സദാചാര വാദികൾ ആക്രമിക്കുകയായിരുന്നു.

കുട്ടികളെ കയറ്റാതെയും അപകടകരമായും പാഞ്ഞ സ്വകാര്യ ബസിനെ നടുറോഡിലിട്ട് തടഞ്ഞ് പ്രിൻസിപ്പാൾ; ‘രാജപ്രഭ”യുടെ പ്രഭ അവസാനിപ്പിച്ച് സക്കീർ

ഈ മാസം നാലിന് നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പ്രതിയായ പോത്തൻകോട് ശ്രീനാരായണപുരം കമ്പിളിവീട്ടിക്കോണം വീട്ടിൽ എം.മനീഷിനെ (29) സംഭവ ദിവസം തന്നെ കസ്റ്റഡിയിലെടുത്തെങ്കിലും ജാമ്യം നൽകി വിട്ടയക്കുകയും ചെയ്തു.

പോത്തൻകോടിനു സമീപത്തെ സ്‌കൂളിലെ ആറ് വിദ്യാർത്ഥികളാണ് വെള്ളാണിക്കൽ പാറയിൽ എത്തിയത്. ഇതിൽ രണ്ടുപേർ സഹോദരിമാർ കൂടിയാണ്. വീട്ടുകാരുടെ അറിവോടെയാണ് കൊയ്ത്തൂർകോണത്ത് സുഹൃത്തിന്റെ വീട്ടിൽ ഓണാഘോഷത്തിനായി കുട്ടികൾ എത്തിയത്. പിന്നീട് സുഹൃത്തുക്കളുമായി സമീപത്തെ വെള്ളാണിക്കൽ പാറ കാണാൻ പോവുകയായിരുന്നു.

നാലു പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് ആറംഗ സംഘത്തിൽ ഉണ്ടായിരുന്നത്. ഇത് കണ്ട് നാട്ടുകാർ ചിലർ ചോദ്യം ചെയ്തു. തുടർന്ന് ഒരാൾ കൈ കൊണ്ടും വടി ഉപയോഗിച്ചും മർദിക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയ യുവാവും യുവതിയും മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ആക്രമണം ചോദ്യം ചെയ്യുകയും ചെയ്തതോടെ സദാചാര ഗുണ്ടകൾ സ്ഥലത്ത് നിന്ന് മുങ്ങുകയും ചെയ്തു.

പിന്നാലെ മർദ്ദനമേറ്റ പെൺകുട്ടിയുടെ അമ്മയാണ് പോലീസിൽ പരാതി നൽകിയത്.നാലു പേർക്കാണ് മർദനമേറ്റതെന്ന് എഫ്ഐആറിൽ പറയുന്നു. ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയതിനും അസഭ്യവും അശ്ലീലപദപ്രയോഗവും നടത്തിയതിനും അനധികൃതമായി തടഞ്ഞു നിർത്തിയതിനുമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Exit mobile version