നിർമ്മാണം കഴിഞ്ഞ റോഡ് കൈകൊണ്ട് ഇളക്കിയെടുത്ത് നാട്ടുകാർ; റോഡിനടിയിൽ തുണിവിരിച്ചെന്ന് കണ്ടെത്തൽ; ജർമൻ ടെക്‌നോളജിയെന്ന് കരാറുകാരൻ!

മുംബൈ: രാജ്യത്ത് ഏത് സംസാഥാനമായാലും നിലവാരമില്ലാത്ത റോഡുകളാണ് ചർച്ചയാക്കപ്പെടുന്നത്. ഇപ്പോഴിതാ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

കഴിഞ്ഞദിവസം നിർമാണം പൂർത്തിയാക്കി നാട്ടുകാർക്കായി തുറന്നുകൊടുത്ത റോഡ് ആളുകൾ കൈ കൊണ്ട് ഇളക്കി ഉയർത്തിയെടുക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ആളുകൾ ടാർ ഉയർത്തിയെടുത്ത റോഡിൽ തുണി വിരിച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മഹാരാഷ്ട്ര ജൽന ജില്ലയിലെ അംബാദിലാണഅ ഈ സംഭവം.

പ്രധാനമന്ത്രിയുടെ ഗ്രാം സഡക് യോജന പദ്ധതി(പി.എം റൂറൽ റോഡ് സ്‌കീം) പ്രകാരം പൂർത്തിയാക്കിയ റോഡിന്റെ നിർമാണത്തിലാണ് ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയത്. ജൽനയിലെ കോൺട്രാക്ടർക്കായിരുന്നു റോഡിന്റെ നിർമാണ ചുമതല.

also read- ഫോൺ ഉപയോഗം എതിർത്ത ഭർത്താവിനെ ഉപേക്ഷിച്ച് നവവധു; ഭർതൃവീട്ടുകാർക്കെതിരെ പരാതിയും

റോഡ് നിർമാണത്തിലെ ഗുരുതരമായ ക്രമക്കേട് പുറത്തു വന്നതോടെ ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ റോഡിനടിയിൽ തുണി വിരിച്ചത് ജർമൻ ടെക്നോളജിയാണെന്നായിരുന്നു കോൺട്രാക്ടർ പറയുന്നത്. സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ മറുപടി നൽകണമെന്നും എൻജീനിയർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാർ പറയുന്നത്.

Exit mobile version