ഫോൺ ഉപയോഗം എതിർത്ത ഭർത്താവിനെ ഉപേക്ഷിച്ച് നവവധു; ഭർതൃവീട്ടുകാർക്കെതിരെ പരാതിയും

ഹാജിപുർ: സ്മാർട്ട് ഫോണിനോട് അമിതമായി അഡിക്ടായ യുവതിയെ ശാസിച്ചതിന്റെ പേരിൽ ഭർത്താവിനെ ഉപേക്ഷിച്ചതായി പരാതി. നവവധുവായ സബ എന്ന യുവതിയാണ് ഭർത്താവ് ഇല്യാസിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോയത്. യുവതിയുടെ അമിത ഫോൺ ഉപയോഗം ഭർത്താവും ഭർതൃവീട്ടുകാരും എതിർത്തിരുന്നു. ഇതോടെ സബ വീട് വിട്ട് സ്വന്തം വീട്ടിലേക്ക് മടങ്ങി.

രണ്ടാഴ്ച മുമ്പായിരുന്നു ഇല്യാസിനെ സബ ഖാത്തൂൻ എന്ന യുവതി വിവാഹം ചെയ്തത്. സബ മാതാപിതാക്കൾക്കൊപ്പം പോയതിന് പിന്നാലെ ഇല്യാസിനെതിരെ തോക്കു ചൂണ്ടിയ സംഭവത്തിൽ സബയുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു.

സബ ഇൻസ്റ്റഗ്രാമിനും ഫേസ്ബുക്കിനും അടിമയായിരുന്നുവെന്നാണ് പറയുന്നത്. സബ ദിവസം മുഴുവൻ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. സബ നിരന്തരം ഫോൺ ഉപയോഗിക്കുന്നതിനെ ഇല്യാസ് എതിർത്തിരുന്നു. ഇതോടെ തർക്കമുണ്ടായി.

ഇതേകുറിച്ച് സബ മാതാപിതാക്കളോടും സഹോദരനോടും പരാതിപ്പെട്ടതോടെ കുടുംബങ്ങൾ തമ്മിലുള്ള വഴക്കിലേക്ക് കാര്യങ്ങൾ നീങ്ങി. സംഭവമറിഞ്ഞ് എത്തിയ പോലീസ് സ്റ്റേഷനിലേക്ക് എല്ലാവരെയും വിളിപ്പിച്ച് മധ്യസ്ഥ ചർച്ച നടത്തി.

ALSO READ- വിജിലൻസും സർക്കാരും കർക്കശമായിട്ടും കൈക്കൂലിക്ക് കുറവില്ല; കോട്ടയത്ത് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കൈക്കൂലി വാങ്ങി പേഴ്‌സിലേക്ക് വെയ്ക്കുന്നതിനിടെ പിടിയിൽ

മകളുടെ മൊബൈൽ ഫോൺ അവളുടെ ഭർത്താവ് തട്ടിയെടുത്തെന്നും വീട്ടുകാരോട് സംസാരിക്കാൻ അനുവദിച്ചില്ലെന്നും സബയുടെ അമ്മ റസിയ ഖാൻ ആരോപിച്ചു. ഒപ്പം ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും വേർപിരിയാൻ ആഗ്രഹിക്കുന്നുവെന്ന് സബ പോലീസിനെ അറിയിക്കുകയും ചെയ്തു. സഹോദരന്റെ അറസ്റ്റിനെ തുടർന്നാണ് സബ തീരുമാനമെടുത്തത്.

Exit mobile version