ന്യൂഡല്‍ഹി: രാജ്യത്ത് 6000 കടന്ന് കൊവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 378 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 6133 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു, ഇതില്‍ മൂന്നെണ്ണം കേരളത്തിലാണ്.
നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് കേരളത്തിലാണ്. രണ്ടായിരത്തിനടുത്ത് ആക്ടിവ് കേസുകളാണ് കേരളത്തിലുള്ളത്. 144 പുതിയ കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ ആക്ടീവ് കേസുകള്‍ 1950 ആയി. രാജ്യത്തെ ആകെ കേസുകളുടെ 31 ശതമാനമാണ് കേരളത്തിലുള്ളത്.