കൊവിഡ് കേസുകൾ കൂടുന്നു, 24 മണിക്കൂറിനിടെ 564 കേസുകൾ കൂടി , 7 മരണം

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുയാണ്. 24 മണിക്കൂറിനിടെ 564 കേസുകൾ കൂടി സ്ഥിരീകരിച്ചതായാണ് വിവരം. ഇതോടെ രാജ്യത്താകെ ആക്ടീവ് കൊവിഡ് കേസുകൾ 4866 ആയി.

കേരളത്തിലാണ് കൂടുതൽ രോഗികളും. 1487 രോഗികളാണ് കേരളത്തിൽ. 24 മണിക്കൂറിനിടെ 114 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച ഏഴ് പേർ കൂടി മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ അഞ്ച് മാസം പ്രായമായ കുഞ്ഞും ഉൾപ്പെടുന്നു. ഡൽഹിയിലാണ് ഈ കുഞ്ഞടക്കം രണ്ട് പേർ മരിച്ചത്.

Exit mobile version