നാഗാലാന്‍ഡ് ടു കോട്ടയം: ലോറിയില്‍ കിലോമീറ്ററുകള്‍ താണ്ടി പെരുമ്പാമ്പിന്റെ സുഖ യാത്ര

കോട്ടയം: നാഗാലാന്‍ഡില്‍ നിന്ന് പെരുമ്പാമ്പ് കോട്ടയത്ത് എത്തി. നാഗാലാന്‍ഡില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ട ലോറിയിലാണ് പെരുമ്പാമ്പ് കയറിക്കൂടിയത്. കോട്ടയം പട്ടിത്താനത്ത് ആണ് കവലയിലിറങ്ങിയത്. പെരുമ്പാമ്പ് വാഹനത്തിലുള്ള കാര്യം അറിയാതെയാണ് ഡ്രൈവര്‍ കിലോമീറ്ററോളം വണ്ടിയോടിച്ചെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

Read Also:‘മുജ്‌കോ സിര്‍ഫ് ഹിന്ദി ബി മാലും, ആപ്കാ പഴ്‌സ് മേരാ പാസ് ഹേ’: ബസില്‍ നിന്നും കളഞ്ഞുകിട്ടിയ പഴ്‌സ് ഉടമയ്ക്ക് തിരിച്ചു നല്‍കി അതിഥിത്തൊഴിലാളി

ഡ്രൈവര്‍ ഭക്ഷണം കഴിക്കാനായി പട്ടിത്താനം കവലിയിലിറങ്ങിയപ്പോള്‍ ചൂടു സഹിക്കാനാവാതെ പാമ്പ് പുറത്തേക്ക് വരികയായിരുന്നു. പാമ്പിനെ ആദ്യം കണ്ടത് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരായിരുന്നു. ഇവരാണ് പാമ്പിനെ കാട്ടികൊടുത്തത്. അപ്പോഴാണ് ലോറി ഡ്രൈവര്‍ പാമ്പ് വാഹനത്തിലുണ്ടായിരുന്ന കാര്യം തന്നെ അറിയുന്നത്.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുംവരെ കാത്തുനിക്കാതെ വാഹനത്തില്‍പ്പെട്ട് അപകടത്തിലാകാതെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 30 കിലോ തൂക്കവും 12 അടി നീളവുമുള്ള പാമ്പിനെ ചാക്കിലാക്കി വനംവകുപ്പിന് കൈമാറി.

Exit mobile version