വിവാഹവാഗ്ദാനം നല്‍കിയിരുന്നു, പക്ഷേ യുവതി ചതിച്ചു, നേരത്തെ വിവാഹം കഴിച്ചതാണെന്നും അതിലൊരു മകനുണ്ടെന്നുമുള്ള വിവരം മറച്ചുവെച്ചു, ഒടുവില്‍ തുറന്നുപറഞ്ഞ് ഷിയാസ് കരീം

കാസര്‍കോട്: പീഡനക്കേസില്‍ അറസ്റ്റിലായ നടന്‍ ഷിയാസ് കരീമിന്റെ മൊഴി പുറത്ത്. താന്‍ പരാതിക്കാരിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നുവെന്ന് ഷിയാസ് കരീം കാസര്‍കോട് ചന്തേര പൊലീസിന് മൊഴി നല്‍കി.

SHIYAS| BIGNEWSLIVE

കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്തപ്പോഴാണ് ഷിയാസ് പൊലീസിനോട് ഇക്കാര്യങ്ങള്‍ പറഞ്ഞത്. എന്നാല്‍ യുവതി തന്നെ ചതിക്കുകയായിരുന്നുവെന്നും ഷിയാസ് പറഞ്ഞു.

also read: കൃത്യസമയത്ത് പൂച്ചെണ്ട് നല്‍കിയില്ല, പൊതുവേദിയില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥനെ പരസ്യമായി തല്ലി തെലങ്കാന മന്ത്രി

പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് താന്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും പക്ഷേ യുവതി നേരത്തെ വിവാഹം കഴിച്ചതാണെന്നും അതിലൊരു മകനുണ്ടെന്നുമുള്ള വിവരം മറച്ചുവെച്ചുവെന്നും ഷിയാസ് പോലീസിനോട് പറഞ്ഞു.

shiyas kareem| bignewslive

ഇതോടെയാണ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതെന്നും അല്ലാതെ ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും ഷിയാസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ചെന്നൈ വിമാനത്താവളത്തില്‍ വച്ച് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

also read: മുനമ്പത്ത് വള്ളംമുങ്ങി അപകടം: രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

അറസ്റ്റ് രേഖപ്പെടുത്തിയതിനാല്‍ ഇന്ന് തന്നെ ഷിയാസിനെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. ഇന്ന് രാവിലെ ആറരയോടെയാണ് ഷിയാസ് കരീമിനെ പൊലീസ് ചന്തേരയിലേക്ക് എത്തിച്ചത്.

Exit mobile version