കൊച്ചി: എറണാകുളത്ത് അമ്മ പുഴയില്‍ എറിഞ്ഞു കൊന്ന നാലുവയസുകാരി പീഡനത്തിന് ഇരയായെന്ന കേസില്‍ പ്രതി ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം. പ്രതിയുടെ മൊബൈലില്‍ ഫോണില്‍ നിന്ന് ചില വിവരങ്ങള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു.
ചോദ്യം ചെയ്യിലിന്റെ ആദ്യ ഘട്ടത്തില്‍ പ്രതി കുറ്റം സമ്മതിച്ചില്ല. തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോള്‍ ‘അബദ്ധം പറ്റി’ എന്ന് പ്രതി സമ്മതിക്കുകയായിരുന്നു. കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായി എന്നാണ് കണ്ടെത്തല്‍. കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവിനെയാണ് പോക്‌സോ കുറ്റം ചുമത്തി പുത്തന്‍കുരിശ് പോലീസ് പിടികൂടിയത്. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് വീട്ടില്‍ നിരന്തരം ചൂഷണം ചെയ്തതായി പ്രതി സമ്മതിച്ചു.
കുട്ടിയെ കഴിഞ്ഞ ഒരു വർഷമായി പീഡിപ്പിച്ചിരുന്നതായി പ്രതി മൊഴി നൽകി. വിശദമായ ചോദ്യം ചെയ്യിലിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കുട്ടിയെ ഏറ്റവും ഒടുവിൽ ബലാത്സംഗം ചെയ്തത് തിങ്കളാഴ്ച രാവിലെയാണെന്ന് ബന്ധു മൊഴി നൽകി. നിലവിൽ പ്രതി പൊലീസിൻ്റെ കസ്റ്റഡിയിലാണ്.