രക്തം വാര്‍ന്നൊഴുകുമ്പോഴും നിങ്ങളുടെ ചോരയില്‍ ചവിട്ടി നിന്ന് നൃത്തം ചെയ്തു കൊണ്ടേ ഇരിക്കു, വൈറലായി നവ്യ നായരുടെ പോസ്റ്റ്

navya nair| bignewlsive

മലയാള സിനിമയിലെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. അടുത്തിടെ താരം ഒരു വിവാദത്തില്‍ അകപ്പെട്ടിരുന്നു. കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തില്‍ നിന്നും നവ്യ നായര്‍ സമ്മാനങ്ങള്‍ കൈപറ്റിയെന്ന വെളിപ്പെടുത്തലാണ് വിവാദങ്ങളിലെത്തിയത്.

എന്നാല്‍ സച്ചിന്‍ സാവന്തുമായി മുംബൈയില്‍ അയല്‍ക്കാരായിരുന്ന പരിചയം മാത്രമാണുളളതെന്നാണ് ഇക്കാര്യത്തില്‍ നവ്യ നായരുടെ കുടുംബത്തിന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നടിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണവുമുണ്ടായി.

also read: മാസം ഒന്നരക്കോടിരൂപ ടോൾ നൽകുന്നത് വലിയ ബാധ്യത; ദേശീയപാതയിലെ ടോളിന് ഇളവ് തേടി കെഎസ്ആർടിസി; ആവശ്യം തള്ളി കേന്ദ്രം

ഇപ്പോഴിതാ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഒരു നൃത്തവിഡിയോയാണ് നവ്യ പങ്കുവെച്ചിരിക്കുന്നത്. നിങ്ങള്‍ തകര്‍ന്നിരിക്കുമ്പോഴും നൃത്തം ചെയ്യണം എന്ന് കവിതാ ശകലം നവ്യ നായര്‍ വീഡിയോക്കൊപ്പം കുറിച്ചിട്ടിണ്ട്.

”നിങ്ങള്‍ തകര്‍ന്നിരിക്കുമ്പോള്‍ നൃത്തം ചെയ്യുക. കടുത്ത പോരാട്ടങ്ങളുടെ മധ്യത്തിലും മുറിവില്‍ കെട്ടിയ ബാന്‍ഡേജ് നനഞ്ഞു കുതിര്‍ന്ന് രക്തം വാര്‍ന്നൊഴുകുമ്പോഴും നിങ്ങളുടെ ചോരയില്‍ ചവിട്ടി നിന്ന് നൃത്തം ചെയ്തു കൊണ്ടേ ഇരിക്കുക.” എന്നായിരുന്നു നവ്യ നായര്‍ ഇന്‍സ്റ്റാഗ്രില്‍ കുറിച്ചത്. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന ടാഗ്ലൈനോടു കൂടിയായിരുന്നു നവ്യ നായരുടെ പോസ്റ്റ്.

Exit mobile version