ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെയ്പ്പ്; രണ്ടുപേര്‍ അറസ്റ്റില്‍

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് വെടിയുതിര്‍ത്ത രണ്ടുപേര്‍ അറസ്റ്റില്‍. ഗുജറാത്തിലെ ഭുജില്‍ നിന്നാണ് പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ പിടികൂടിയതെന്ന് മുംബൈ പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വിക്കി ഗുപ്ത, സാഗര്‍ പാല്‍ എന്നാണ് പ്രതികളുടെ പേരുകള്‍ എന്ന് മുംബൈ പോലീസ് അറിയിച്ചു. ഏപ്രില്‍ 14 നാണ് ബാന്ദ്ര വെസ്റ്റിലുള്ള ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് വെടിയുതിര്‍ത്തത്.

also read:പുഴയില്‍ കുളിക്കുന്നതിനിടെ ചീങ്കണി ആക്രമണം, പ്ലസ്ടു വിദ്യാര്‍ഥിക്ക് പരിക്ക്, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി വനംവകുപ്പ്

തിങ്കളാഴ്ച രാത്രിയിലാണ് പ്രതികളെ പിടികൂടിയത്. വെടിവെപ്പിന് ശേഷം മുംബൈയില്‍ നിന്ന് ഇവര്‍ ഗുജറാത്തിലേക്ക് കടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ 5 മണിയോടെ സല്‍മാന്‍ ഖാന്റെ ഗ്യാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് നേരെ രണ്ട് അജ്ഞാതര്‍ നാല് റൌണ്ട് വെടിയുതിര്‍ക്കുകയായിരുന്നു.

ഇരുവരും ഹെല്‍മറ്റുകൊണ്ട് മുഖം മറച്ചിരുന്നു. സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. മൊബൈല്‍ ഫോണ്‍ ട്രാക്കിംഗ് വഴിയാണ് പ്രതികളെ കണ്ടെത്തിയത് എന്നാണ് സൂചന.

Exit mobile version