ഷെയിൻ നിഗവും നിർമ്മാതാക്കളും തമ്മിലെ പ്രശ്‌നം പരിഹരിച്ച് ‘അമ്മ’; ശ്രീനാഥ് ഭാസിയുടെ കാര്യത്തിൽ തീരുമാനം പിന്നീട്; കല്യാണിക്കും ധ്യാനിനും അംഗത്വം

കൊച്ചി: മലയാള സിനിമാ നിർമ്മാതാക്കളും നടൻ ഷെയ്ൻ നിഗവും തമ്മിലുള്ള തർക്കം പരിഹരിച്ചു. താരസംഘടനയായ എഎംഎംഎ ഇടപെട്ടതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. നടൻ ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിൽ ശനിയാഴ്ച തീരുമാനമെടുക്കും. ഇതോടെ നടന്മാരും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്‌നത്തിന് പരിഹാരമായിരിക്കുകയാണ്.

നേരത്തെ, ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് ചലച്ചിത്ര സംഘടനകൾ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നടൻ താര സംഘടനയായ ‘അമ്മ’യിൽ അംഗത്വം നേടാൻ അപേക്ഷ സമർപ്പിച്ചത്.

ഷെയ്ൻ നിഗവുമായി സഹകരിക്കില്ലെന്നാണ് സിനിമ സംഘടനകൾ അറിയിച്ചിരുന്നത്. ആർട്ടിസ്റ്റുകൾക്കും സാങ്കേതിക പ്രവർത്തകർക്കും നിർമാതാക്കൾക്കും നിരവധി ബുദ്ധിമുട്ടുകൾ ശ്രീനാഥ് ഭാസിയും ഷെയ്ൻ നിഗവും ഉണ്ടാക്കിയെന്നാണ് ഇവർ ആരോപിച്ചിരുന്നത്. തുടർപരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടന വ്യക്തമാക്കിയിരുന്നു.

ALSO READ- തനിക്ക് എതിരെ കേസെടുത്തത് രാഷ്ട്രീയ കേസുകൾ മുക്കാനെന്ന് ‘തൊപ്പി’; പോലീസ് സ്റ്റേഷനിൽ ഹാജരാകാമെന്ന് പറഞ്ഞിട്ടും വാതിൽ ചവിട്ടിപൊളിച്ചെന്ന് ലൈവിൽ

ഇപ്പോഴിതാ അമ്മയിൽ പുതിയ അംഗത്വത്തിനായി 25-ഓളം പേർ അപേക്ഷ സമർപ്പിച്ചുവെന്നാണ് റിപ്പോർട്ട്. കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ ഉൾപ്പടെ ഏഴ് പേർക്ക് പുതിയതായി അംഗത്വം നൽകിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ കാര്യത്തിൽ ശനിയാഴ്ച തീരുമാനമെടുക്കാനാണ് നീക്കം.

Exit mobile version