‘സകല കുത്തുവാക്കുകളും ഭേദിച്ച് മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താന്‍ ഒത്തിരി സഹായിച്ചു’;ഷെയിന്‍ നിഗം

കൊച്ചി: കൊല്ലത്ത് നിന്നും കാണാതായ ആറുവയസ്സുകാരി അബിഗേല്‍ സാറാ റെജിയെ 21 മണിക്കൂറുകള്‍ക്ക് ശേഷം തിരിച്ചുകിട്ടിയ വാര്‍ത്ത കേരളക്കരയെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തുകയാണ്. ഇന്ന് ഉച്ചയോടെയാണ് കുട്ടിയെ തിരിച്ചുകിട്ടിയത്.

കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ഷെയിന്‍ നിഗം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

also read: മുസ്‌ലിം എംഎല്‍എ ക്ഷേത്രത്തിലെത്തി: ക്ഷേത്രം ഗംഗാജലം തളിച്ച് ശുദ്ധീകരിച്ചു

കുട്ടിയെ കണ്ടെത്തിയതില്‍ മാധ്യമങ്ങളുടെ പങ്ക് എടുത്ത് പറയുകയാണ് നടന്‍ ഷെയ്ന്‍ നിഗം. കേരളം ഉറ്റുനോക്കിയ ആ സന്തോഷ വാര്‍ത്ത വന്നിരിക്കുന്നുവെന്നും കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് അബിഗെലിനെ തിരികെ കിട്ടിയെന്നും ഷെയിന്‍ പറയുന്നു.

”കുട്ടിയെ തിരിച്ചറിയാന്‍ മാധ്യമ പ്രവര്‍ത്തകരുടെ പങ്കാണ് പ്രധാനം. ഇന്നലെ മുതല്‍ മാധ്യമങ്ങള്‍ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവര്‍ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതില്‍ തര്‍ക്കമില്ല.” ഷെയിന്‍ കുറിച്ചു.

also read: ജോസ് ആലുക്കാസ് ജ്വല്ലറിയില്‍ വന്‍മോഷണം; 200 പവന്‍ മോഷണം പോയി, കള്ളന്‍ അകത്ത് കയറിയത് ഭിത്തി കുത്തി തുരന്ന്

”കൊല്ലം ആശ്രാമം പോലെ ഉള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപകല്‍ ഇത്രയും പൊലീസ് പരിശോധനകള്‍ ഭേദിച്ച് ഈ കുഞ്ഞുമായി വാഹനത്തില്‍ അവര്‍ എത്തിയത് ആശങ്ക ഉളവാക്കുന്നു. സന്തോഷ വാര്‍ത്തയോടൊപ്പം ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ പൊലീസിന് സാധിക്കട്ടെ ” – ഷെയ്ന്‍ പറയുന്നു.

Exit mobile version