പുതിയ മേയ്‌ക്കോവറിൽ ‘വർഷങ്ങൾക്ക് ശേഷ’ത്തിന്റെ ഡബ്ബിംഗിന് ഓട്ടോയിൽ എത്തി ധ്യാൻ; വീഡിയോ പങ്കിട്ട് വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ പോസ്റ്റ് പൊഡക്ഷൻ വർക്കിലാണ്. ചിത്രത്തിൻ വമ്പൻ താരനിരതന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരെല്ലാം ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഡബ്ബിംഗിന് വേണ്ടി ഓട്ടോയിൽ കിടിലൻ മേയ്‌ക്കോവറിൽ എത്തിയ ധ്യാൻ ശ്രീനിവാസനാണ് സോഷ്യൽമീഡിയയിൽ താരമാകുന്നത്. നിരവധി ആഡംബര വാഹനങ്ങൾ സ്വന്തമായുള്ള ധ്യാൻ ശ്രീനിവാസൻ ഓട്ടോയിൽ കയറി വന്നതാണ് വലിയ ചർച്ച.

ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് വിനീത് ശ്രീനിവാസൻ തന്നെയാണ്. പ്രിന്റഡ് ഷർട്ടും ഷോർട്‌സും ധരിച്ച് സിംപിൾ ലുക്കിൽ എത്തിയ ധ്യാൻ തടി കുറച്ചതാണ് ഒരുപാട് പേർ ചോദിക്കുന്നത്. ചിത്രത്തിൻറെ നിർമാതാവായ വിശാഖ് സുബ്രഹ്‌മണ്യത്തെ ടാഗ് ചെയ്തു കൊണ്ട് വിനീത് ശ്രീനിവാസൻ ഇൻസ്റ്റഗ്രാമിലാണ് വിഡിയോ പങ്കുവച്ചത്. ആരാധകരും വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.

Exit mobile version