തന്റെ ‘ജയിലര്‍’ സിനിമ തിയറ്ററുകളിലെത്തി കണ്ടവരുടെ പൈസ തിരിച്ചുകൊടുക്കും: ധ്യാന്‍ ശ്രീനിവാസന്‍

തന്റെ ‘ജയിലര്‍’ സിനിമ തിയറ്ററുകളിലെത്തി കണ്ടവരുടെ പൈസ തിരിച്ചുകൊടുക്കുമെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. പുതിയ ചിത്രം ‘നദികളില്‍ സുന്ദരി യമുന’ എന്ന സിനിമയുടെ പ്രസ് മീറ്റിനിടെയാണ് ധ്യാനിന്റെ പരാമര്‍ശം.

അതുപോലെ തന്റെ അഭിമുഖങ്ങള്‍ കണ്ട് ആരും സിനിമ കാണാന്‍ പോകരുതെന്ന് ധ്യാന്‍ ശ്രീനിവാസന്‍ വ്യക്തമാക്കി. ചിത്രം പുറത്തിറങ്ങി റിപ്പോര്‍ട്ടുകള്‍ അറിഞ്ഞതിനു ശേഷം മാത്രമേ ആ സിനിമകള്‍ക്ക് പോകാവൂ എന്നും ധ്യാന്‍ പറഞ്ഞു. വലിയൊരു നടനായി പേരെടുക്കണമെന്ന ആഗ്രഹവും തനിക്കില്ലെന്ന് ധ്യാന ശ്രീനിവാസന്‍ പറഞ്ഞു. പിന്നെ എന്തുകൊണ്ട് ആണ് ഇത്രയും സിനിമകളെന്ന് ചോദിക്കുന്നവരോട് ഞങ്ങള്‍ക്കൊരു പ്രൊഡക്ഷന്‍ ഹൗസ് ഉണ്ട് എന്നും താരം പറഞ്ഞു.

വേണമെങ്കില്‍ മൂന്ന് മാസം പ്രി പ്രൊഡക്ഷന്‍ ചെയ്ത് കഥ തയാറാക്കി ഒരു സിനിമ നിര്‍മിച്ച് എളുപ്പത്തില്‍ വില്‍ക്കാന്‍ കഴിയും. ഒരു വര്‍ഷത്തില്‍ അഭിനയിച്ച് ഉണ്ടാക്കുന്ന പൈസ മൂന്ന് മാസത്തിനുള്ളില്‍ സിനിമ നിര്‍മിച്ച് ഉണ്ടാക്കാം. എനിക്ക് പക്ഷേ വര്‍ക്ക് ചെയ്യാനാണ് താല്‍പര്യം എന്നും ധ്യാന്‍ പറയുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയില്‍ ഞാന്‍ ചെയ്ത സിനിമകളില്‍ ഏറ്റവും കൂടുതല്‍ വ്യക്തിപരമായി പുഷ് ചെയ്തത് ‘ഉടല്‍’ എന്ന സിനിമയാണ്. ആ സിനിമയ്ക്ക് ഒരു ക്വാളിറ്റിയുണ്ടെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതിനു ശേഷം ഞാന്‍ പുഷ് ചെയ്യാന്‍ പോകുന്ന സിനിമയായിരിക്കും ‘നദികളില്‍ സുന്ദരി യമുന’ എന്ന് താരം പറയുന്നു.

ഒരു പാര്‍ട് ടൈം ആക്ടറായാണ് ഞാന്‍ സ്വയം കാണുന്നത്. കൊറോണ കമ്മിറ്റ്‌മെന്റ്‌സ് എന്നാണ് എന്നെത്തന്നെ വിളിക്കുന്നത്. പല അഭിമുഖങ്ങളിലും ഇതു പറഞ്ഞിട്ടുമുണ്ട്. നടനാകണമെന്ന് ആഗ്രഹിച്ച് സിനിമയില്‍ വന്ന ആളല്ല ഞാന്‍. സംവിധായകനാകാന്‍ സിനിമയില്‍ വന്ന ആളാണ്. കൊറോണയുടെ സമയത്ത് ഒപ്പിട്ട കമ്മിറ്റ്‌മെന്റ്‌സ് ആണ് ഇപ്പോഴും ഞാന്‍ തീര്‍ത്തു കൊണ്ടിരിക്കുന്നത്. എന്നെ പരിചയമുള്ളവരും എന്നില്‍ ബന്ധപ്പെട്ടു നില്‍ക്കുന്നവരുടേതുമായ സിനിമകളാണത്. ഒരു സിനിമ വിജയിച്ചില്ലെങ്കില്‍ അതിന്റെ ആദ്യ ഉത്തരവാദിത്വം നിര്‍മാതാവിനാണ്, അതിനു ശേഷം സംവിധായകന്. പിന്നീടാണ് നടന്‍ വരുന്നതെന്നും ധ്യാന്‍ പറഞ്ഞു.

എന്റെ അഭിമുഖങ്ങള്‍ കണ്ടാല്‍ തന്നെ നിങ്ങള്‍ക്ക് മനസ്സിലാകും, ആ സിനിമ ഓടുമോ ഇല്ലെയോ എന്ന ക്ലൂ ഞാന്‍ അഭിമുഖങ്ങളില്‍ ഇട്ടിട്ടുണ്ടാകും. ഈ സിനിമ ഞാന്‍ കണ്ടതാണ്, ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. ഫസ്റ്റ് ഹാഫ് കുറച്ച് ലാഗ് ഉണ്ട്, സെക്കന്‍ഡ് ഫാഹ് എന്‍ഗേജിങ് ആണ് ക്ലൈമാക്‌സ് നല്ലതും. ഇതാണ് എന്റെ റിവ്യൂ. ഒരു ജനത മുഴുവന്‍ എന്റെ തിരിച്ചുവരവിന് ആഗ്രഹിക്കുന്നുണ്ട്. എന്റെ അഭിമുഖങ്ങള്‍ കണ്ടിട്ട് സിനിമ കാണാന്‍ ആരും പോകരുത്. അങ്ങനെ കണ്ടിട്ട് പലരും പോയിട്ടുണ്ടെന്ന് ഞാന്‍ അറിഞ്ഞു.

അഭിമുഖങ്ങളിലൂടെയാണ് എന്നെ ആളുകള്‍ സ്‌നേഹിച്ചു തുടങ്ങിയത്. കൃത്യമായി നിരൂപണങ്ങള്‍ നോക്കിയ ശേഷം മാത്രം സിനിമയ്ക്ക് പോകുക. ഇപ്പോള്‍ തിയറ്ററില്‍ നിന്നു തന്നെ സിനിമകളുടെ പ്രതികരണങ്ങള്‍ അറിയാമല്ലോ, പിന്നെ എന്തിനാണ് പോകുന്നത്. ഇഷ്ടം കൊണ്ടുപോകണോ, പോകരുത് എന്നും ധ്യാന്‍ പറഞ്ഞു.

Exit mobile version