‘അറിവുണ്ടെങ്കിലും തിരിച്ചറിവില്ലാത്തതുകൊണ്ടാണ് മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണ് എന്ന് ശ്രീനിവാസന്‍ വിളിച്ചുപറഞ്ഞത്’: ധ്യാന്‍ ശ്രീനിവാസന്‍

അഭിമുഖങ്ങളിലെ തുറന്നുപറച്ചിലിലൂടെ സോഷ്യല്‍മീഡിയയിലും താരമാണ് നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. ഇപ്പോഴിതാ താരത്തിന്റെ അച്ഛനും നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ കുറിച്ച് ധ്യാന്‍ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.

ശ്രീനിവാസന്‍ അടുത്തിടെ നടന്‍ മോഹന്‍ലാലിനെതിരെ നടത്തിയ രൂക്ഷമായ പ്രസ്താവനകള്‍ വിവാദമായിരുന്നു. ഇക്കാര്യങ്ങള്‍ മക്കളായ വിനീതും ധ്യാനും തള്ളിപ്പറയുകയും ചെയ്തിരുന്നു. പിന്നാലെ, കുറച്ചുകൂടി രൂക്ഷമായ ഭാഷയില്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

ശ്രീനിവാസന്‍ ഉള്‍പ്പടെയുള്ള എഴുത്തുകാര്‍ക്ക് അറിവുണ്ടെങ്കിലും തിരിച്ചറിവില്ലെന്ന് ഘധ്യന്‍ കുറ്റപ്പെടുത്തി. അത്തരത്തില്‍ തിരിച്ചറിവില്ലാത്തതുകൊണ്ടാണ് മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണ് എന്ന് അച്ഛന്‍ വിളിച്ചുപറഞ്ഞത്. ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം ഒരിക്കലും ഒരു അഭിപ്രായമല്ലെന്നും ധ്യാന്‍ പറയുന്നു.

ALSO READ- കൂട്ടുകാരന്റെ ഭാര്യയെ പ്രണയിച്ച് വിവാഹം ചെയ്ത യുവാവ് റെയില്‍വേ പാളത്തില്‍ മരിച്ചനിലയില്‍; ദേഹമാസകലം പരിക്ക്, കൊലപാതകമെന്ന് ബന്ധുക്കള്‍

അറിവ് സമ്പാദിക്കുമ്പോള്‍ അതിനൊപ്പം അഹങ്കാരവും ധാര്‍ഷ്ട്യവും പുച്ഛവും വരും. അറിവുള്ളവന് അഹങ്കാരം പാടില്ല. അറിവ് സമ്പാദിച്ചിട്ടും തിരിച്ചറിവില്ലെങ്കില്‍ അവന്‍ ലോകതോല്‍വിയാണെന്നും ധ്യാന്‍ വിശദീകരിച്ചു. കൂടാതെ, സരോജ് കുമാര്‍ എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസനും മോഹന്‍ലാലിനും ഇടയില്‍ വിള്ളല്‍ വീണുവെന്നും. ഇരുവരും ഇപ്പോള്‍ സംസാരിക്കാറില്ലെന്നും ധ്യാന്‍ മാതൃഭൂമി സാഹിത്യോത്സവത്തില്‍ പറഞ്ഞു.

അത്തരം ഒരു അവസ്ഥയില്‍ മോഹന്‍ലാലിനെക്കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ സെന്‍സില്‍ എടുക്കണം എന്നില്ല. വീട്ടില്‍ എന്തും പറയാം പക്ഷെ അത് ശരിയല്ല. ശ്രീനിവാ0സനെ മനസിലാക്കാതെയാണോ അദ്ദേഹത്തെ വിമര്‍ശിക്കുന്നത് എന്ന് ചോദിച്ചാല്‍ ശ്രീനിവാസനെ ഏറ്റവും അടുത്ത് മനസ്സിലാക്കിയ ആള്‍ ഞാനാണ്.

ALSO READ- ചുറ്റും വീടുകൾ, തിങ്ങിനിറഞ്ഞ് ജനങ്ങൾ; തൃപ്പൂണിത്തുറയിലെ പടക്കപ്പുര പ്രവർത്തിച്ചത് അനുമതിയില്ലാതെ: അഗ്നിരക്ഷാസേന

തന്റെ അച്ഛനെ താന്‍ മനസ്സിലാക്കിടത്തോളം ചേട്ടന്‍ മനസ്സിലാക്കിക്കാണില്ല. എന്തൊക്കെ പറഞ്ഞാലും തനിക്ക് ലോകത്ത് ഏറ്റവും സ്‌നേഹവും ഇഷ്ടവുമുള്ള മനുഷ്യന്‍ തന്റെ അച്ഛനാണ്. അദ്ദേഹം കഴിഞ്ഞിട്ടെയുള്ളൂ തനിക്ക് ഈ ലോകത്ത് എന്തും എന്നും ധ്യാന്‍ വിശദീകരിച്ചു.

Exit mobile version