എഡിറ്റിംഗ് അമ്മയെയും കാണിക്കണം, പോസ്റ്റർ കണ്ടാൽ താൻ നായകനെന്ന് തോന്നണം;ഷെയ്ൻ നിഗം നിർമ്മാതാവ് സോഫിയ പോളിന് അയച്ച കത്ത് പുറത്ത്

കൊച്ചി: മലയാള സിനിമാസംഘടനകൾ വിവിധ ആരോപണങ്ങൾ ഉന്നയിച്ച് ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കും ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ താരങ്ങളോടൊപ്പം സഹകരിക്കില്ലെന്നാണ് സംഘടനകളുടെ നിലപാട്.

ഇതിനിടെ ഇപ്പോഴിതാ, ഷെയ്ൻ നിഗത്തിനെ ഉപരോധിക്കാൻ കാരണമായ ഇ-മെയിലിന്റെ പകർപ്പ് പുറത്തെത്തിയിരിക്കുകയാണി. താൻ അഭിനയിച്ച് ആർഡിഎക്‌സ് സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം കൂടുതൽ നൽകണമെന്നാണ് ഷെയിനിന്റെ ആവശ്യം. പ്രൊഡ്യൂസർ സോഫിയ പോളിന് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്.

ഷൂട്ടിംഗ് പൂർത്തിയായ സിനിമയിൽ താനാണ് പ്രധാന കഥാപാത്രം എന്ന കരാർ പാലിക്കണമെന്നും പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്നുമാണ് ഷെയ്ൻ പറയുന്നത്. കൂടാതെ, ചിത്രത്തിന്റെ എഡിറ്റ് ചെയ്ത ഭാഗം തന്നെയും അമ്മയെയും കാണിക്കണമെന്നും ഷെയ്ൻ ഇ-മെയിലിൽ ആവശ്യപ്പെടുന്നുണ്ട്.

ALSO READ- അഞ്ച് ലക്ഷവും 93 പവൻ സ്വർണവും തട്ടിയെടുത്തു; വളാഞ്ചേരി പോലീസ് സ്‌റ്റേഷനിലെ അസി.എസ്‌ഐ ആര്യശ്രീ അറസ്റ്റിൽ; സസ്‌പെൻഷൻ

നേരത്തെ, ഷെയ്നും അമ്മയും കാരണം സിനിമയുടെ ഷൂട്ടിംഗ് തടസപ്പെട്ടുവെന്നും സാമ്പത്തിക നഷ്ടം സംഭവിച്ചെന്നും പറഞ്ഞു കൊണ്ടുള്ള സോഫിയ പോളിന്റെ കത്തും പുറത്ത് വന്നിരുന്നു. ഇതിനിടെ സിനിമാ സംഘടനകളുടെ വിലക്കിന് ശേഷം ‘അമ്മ സംഘടനയിൽ അംഗത്വം നേടാൻ നടൻ ശ്രീനാഥ് ഭാസി അപേക്ഷ നൽകിയിട്ടുണ്ട്.

Exit mobile version