അഞ്ച് ലക്ഷവും 93 പവൻ സ്വർണവും തട്ടിയെടുത്തു; വളാഞ്ചേരി പോലീസ് സ്‌റ്റേഷനിലെ അസി.എസ്‌ഐ ആര്യശ്രീ അറസ്റ്റിൽ; സസ്‌പെൻഷൻ

വളാഞ്ചേരി: സ്വർണവും പണവും തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ വനിതാ അസി.എസ്‌ഐയെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ഒറ്റപ്പാലം പോലീസാണ് തവനൂർ മനയിലെ ആര്യശ്രീയെ (47 വയസ്സ്) അറസ്റ്റ് ചെയ്തത്.

ഒറ്റപ്പാലം സ്വദേശിയുടെ കയ്യിൽ നിന്നും അഞ്ച് ലക്ഷം രൂപയും, പഴയന്നൂർ സ്വദേശിയായ സ്ത്രീയുടെ പക്കൽ നിന്നും 93 പവൻ സ്വർണ്ണാഭരണവും, തട്ടിയെടുത്ത കേസിലാണ് ഒറ്റപ്പാലം സിഐ സുജിത്തും സംഘവും ആര്യശ്രീയെ അറസ്റ്റ് ചെയ്തത്.

വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ അസി.എസ്‌ഐ കൂടിയായ ആര്യശ്രീക്ക് എതിരെ ഉയർന്ന പരാതിയിൽ ഒറ്റപ്പാലം പോലീസ് അന്വേഷണം നടത്തുകയാണ് നടപടി എടുത്തത്.
ALSO READ-ഇടുക്കിയിൽ 8 വയസ്സുകാരിക്ക് ക്രൂരമർദ്ദനം; പോലീസെത്തിയതോടെ ജീവനൊടുക്കാൻ ഒരുങ്ങി യുവതി; ഷാളറുത്ത് രക്ഷിച്ചു;
പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് ആര്യശ്രീയെ വിളിച്ചു വരുത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അറസ്റ്റിലായ ആര്യശ്രീയെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തതായും പോലീസ് അറിയിച്ചു.

Exit mobile version