റെക്കോർഡുകൾ തിരുത്തി സ്വർണ്ണവില; പവന് 36,760 കടന്നു

കൊച്ചി: സർവ്വകാല റെക്കോർഡുകൾ തിരുത്തിക്കുറിച്ച് സ്വർണ്ണവില കുതിക്കുന്നു. ഒരു പവൻ സ്വർണ്ണത്തിന് 36,760 രൂപയാണ് ഇന്നത്തെ വില. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്.

സ്വർണ്ണവിലയിൽ ഇന്ന് 160 രൂപയുടെ വർധനയാണ് ഉണ്ടായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1000 രൂപയുടെ വർധനവാണ് സ്വർണ്ണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 4595 രൂപയായും ഉയർന്നിട്ടുണ്ട്. ഒരു സമയത്ത് 35,800 രൂപയിലേക്ക് താഴ്ന്ന സ്വർണവില പടിപടിയായി ഉയർന്നാണ് പുതിയ ഉയരം കുറിച്ചത്.

Exit mobile version