പെരുമ്പാമ്പിന്റെ വായില്‍ നിന്നും വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം ഇങ്ങനെ

ശുചിമുറിയില്‍ കയറിപറ്റിയ പെരുമ്പാമ്പിന്റെ വായില്‍ നിന്നും വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തന്നെ ആക്രമിച്ച പാമ്പിനെ വീട്ടമ്മ മകളുടെ സഹായത്തോടെ ഒതുക്കുകയായിരുന്നു. സംഭവത്തിന്റെ ചിത്രം സഹിതം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മധ്യതായ്‌ലന്‍ഡിലാണ് സംഭവം നടന്നത്. ശുചിമുറിയില്‍ പതുങ്ങിയിരുന്ന പാമ്പ് വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. കടിച്ച പാമ്പ് പിന്നീട് അവരെ വരിഞ്ഞുമുറുക്കാന്‍ തുടങ്ങി. എന്നാല്‍ ധൈര്യം കൈവിടാതെ വീട്ടമ്മ ശുചിമുറിയില്‍ നിന്നും തന്റെ കൈയ്യില്‍ കിട്ടിയ സാധനം എടുത്ത് പാമ്പിനെ ആക്രമിച്ചു. വേദനകൊണ്ട് ചെറുതായി പാമ്പ് പിടുത്തം വിട്ടതോടെ വീട്ടമ്മ മകളെ വിളിച്ചു. പാമ്പിന്റെ തല തറയില്‍ അമര്‍ത്തിപ്പിടിച്ച ശേഷമാണ് വീട്ടമ്മ അലറിവിളിച്ചത്.

ഓടി വന്ന മകളോട് ചുറ്റികയും കത്തിയും കൊണ്ട് വരാന്‍ പറഞ്ഞു. ശേഷം ചുറ്റിക ഉപയോഗിച്ച് പാമ്പിന്റെ തലയിലും ശരീരത്തിലും ആഞ്ഞിടിച്ചു. കത്തിവച്ച് പാമ്പിനെ മുറിവേല്‍പ്പിക്കുകയും ചെയ്തു. വേദന സഹിക്കവയ്യാതെ പാമ്പും പിടിത്തം വിടാന്‍ തുടങ്ങി.

ശേഷം മകള്‍ അമ്മടയെ വലിച്ചു പുറത്തെടുത്തു. പാമ്പിന് മുറിയിലിട്ട് പൂട്ടി ,വീട്ടമ്മയെ ആശുപത്രിയില്‍ എത്തിച്ചു. പാമ്പിന്റെ കടിയില്‍ വീട്ടമ്മയുടെശരീരത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

വീട്ടമ്മയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ആക്രമണത്തില്‍ പരിക്കേറ്റ പാമ്പ് പിന്നീട് ചത്തു. വീട്ടമ്മയുടെ മകളായ സിറ്റിവിചായ് ആണ് സംഭവം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്.

Exit mobile version