സിക്കിമില്‍ സൈനികരുടെ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 16 സൈനികര്‍ക്ക് ജീവഹാനി; നാല് പേര്‍ക്ക് പരിക്ക്

ഗാങ്ടോക്ക്: സിക്കിമില്‍ സേമ മേഖലയിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനികരുടെ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് പേര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച രാവിലെ തംഗുവിലേക്ക് പോയ മൂന്ന് സൈനികവാഹനങ്ങളില്‍ ഒന്നാണ് അപകടത്തില്‍പെട്ടത്. മലയിടുക്കിലെ ചെരിവില്‍ നിന്ന് സൈനികരടങ്ങിയ വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമെന്ന് സൈന്യം അറിയിച്ചു.

അപകടം നടന്ന ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ALSO READ- അമേരിക്കയിലെ പരിപാടിക്ക് പോകാന്‍ മുന്‍കൂറായി മനഃപൂര്‍വ്വം കോവിഡ് ബാധിതയായി; ചൈനീസ് ഗായികയ്ക്ക് എതിരെ സൈബര്‍ ആക്രമണം

സൈനികരുടെ വിയോഗത്തില്‍ കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അനുശോചനമറിയിച്ചു.

Exit mobile version