കുഞ്ഞുപ്രായത്തില്‍ വൈഗ കിടപ്പിലായി, ജീവിതത്തിലേക്ക് തിരികെ വരാന്‍ ചാന്‍സ് കുറവെന്ന് ഡോക്ടര്‍മാര്‍..! അനുജത്തിക്ക് വേണ്ടി പ്രാര്‍ഥിച്ചു, ദൈവത്തിന് കത്തെഴുതി നൈഗ; ഒടുക്കം വൈഗ എഴുന്നേറ്റു, നൈഗ അവള്‍ക്കായി പാട്ടുപാടി

ഇവളുടെ പാട്ട് എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഇവളുടെ കഥ കേട്ടാല്‍ തീര്‍ച്ചയായും കണ്ണുനിറയും. അതെ ഈ ആറുവയസ്സുകാരിയുടെ പാട്ടുകള്‍ക്ക് പറയാനുണ്ട് പൊള്ളിക്കുന്ന കഥ.

തന്റെ ഇരട്ട സഹോദരിക്കൊപ്പം കളിച്ചുനടക്കേണ്ട സമയം ആണ് ഇത് എന്നാല്‍ നൈഗ ഇന്ന് വിഷമത്തിലാണ്. ഇവരുടെ ജീവിതത്തെ വിധി വിളയാടുന്നത് വില്ലനായിട്ടാണ്. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ കടുമേനി സ്വദേശികളായ സനു സിദ്ധാര്‍ത്ഥ് – ഷോഗ ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് നൈഗയും വൈഗയും. ന്യൂമോണിയ തലച്ചോറിനെ ബാധിച്ചതോടെ കുഞ്ഞു വൈഗ തളര്‍ന്നു പോയി. പിന്നീടങ്ങോട്ട് നൈഗയും തളര്‍ന്നു ഏതു സമയവും തന്റെ തുണയെ നോക്കിയിരിക്കുകയാണ് ആ കുഞ്ഞ്.

വളരെയധികം വിഷമം നിറഞ്ഞ ഘട്ടത്തിലൂടെയാണ് വൈഗയുടെ ജീവിതം കടന്നു പോകുന്നത്. രോഗം സ്ഥിരീകരിച്ച നിമിഷം മുതല്‍ ആശുപത്രി ജീവിതം ഓരോ ദിവസം ചെല്ലും തോറും സ്ഥിതി വഷളായി. തുടര്‍ന്ന് ആഴ്ചകളോളം വൈഗ വെന്റിലേറ്ററില്‍ കിടന്നു. എന്നിട്ട് കാര്യമില്ലെന്ന് മനസിലായപ്പോള്‍ വെന്റിലേറ്റര്‍ നീക്കം ചെയ്യാന്‍ പോലും തീരുമാനിച്ചു. ഒടുവില്‍ കുട്ടിയുടെ തലച്ചോറ് തുറന്ന് ശസത്രക്രിയ ചെയ്തു. പക്ഷേ ശസ്ത്രക്രിയയ്ക്കു ശേഷം കുട്ടി വീണ്ടും ഗുരുതരാവസ്ഥയിലായി.

തുടര്‍ന്ന് വൈഗയുടെ ഇരു വൃക്കകളും തകരാറിലായി എന്നാല്‍ മരണത്തോട് മല്ലടിച്ച് തളര്‍ന്നുപോയ തന്റെ സഹോദരിക്ക് കരുത്തായി നൈഗ എപ്പോഴും കൂടെ ഉണ്ടായിരുന്നു. ദൈവം തങ്ങളെ കൈവിടില്ലെന്ന് അവളെ പഠിപ്പിച്ചു. പാട്ടു പാടി. ദൈവത്തിന് കത്തുകളെഴുതി. ശസ്ത്രക്രിയയില്‍ അനിയത്തിയുടെ മുടി നഷ്ടപ്പെട്ടപ്പോള്‍ നൈഗ തന്റെ മുടി മുറിച്ച് ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കി.

എന്നാല്‍ ആ പിഞ്ചു കുഞ്ഞിന്റെ പ്രര്‍ത്ഥനയുടെ ഫലമെന്നോ അതോ അവളുടെ ഭാഷയില്‍ പറഞ്ഞാല്‍ തന്റെ കത്തുകള്‍ ദൈവം വായിച്ചിരിക്കും എന്നു തോന്നുന്നു രണ്ടു മാസത്തെ നീണ്ട ആശുപത്രി ജീവിതത്തിനും റീഹാബിലിറ്റേഷനും ശേഷം വൈഗ പതുക്കെ ജീവിതത്തിലേക്കു തിരിച്ചു വരാന്‍ തുടങ്ങി.

ഡോക്ടര്‍മാര്‍ കൈവിട്ടിട്ടും മരണത്തില്‍ നിന്നും രക്ഷപ്പെട്ട കുഞ്ഞിനെ ‘മിറാക്കിള്‍ ബേബി’ എന്നാണ് ഡോക്ടര്‍മാര്‍ വിളിച്ചത്. ഇങ്ങനൊരു ആല്‍ബം ഇറക്കണമെന്നത് വൈഗയുടെ ആഗ്രഹമായിരുന്നു. അങ്ങനെയാണ് അനിയത്തിക്കു വേണ്ടി കെഎസ് ചിത്രയുടെ ‘ദൈവം നിന്നോടു കൂടെ’ എന്ന ആല്‍ബത്തിനായി ഗോഡ്‌വിന്‍ വിക്ടര്‍ കടവൂര്‍ എഴുതി ജോര്‍ജ് മാത്യു ചെറിയത്ത് ഈണമിട്ട ഈ ഗാനം നൈഗ പാടിയതും പുതിയൊരു ആല്‍ബമായി ചിത്രീകരിക്കുന്നതും.

Exit mobile version