കോവിഡിന് പിന്നാലെ മറ്റൊരു മഹാമാരി? ചൈനയിൽ വീണ്ടും പകർച്ചവ്യാധി പടരുന്നു; കുട്ടികളിലെ ‘ന്യൂമോണിയ’യെ ചൊല്ലി ഭീതി; സ്‌കൂളുകൾ അടച്ചിടേണ്ട നിലയിൽ

ബെയ്ജിങ്: ലോകത്തെ ആകമാനം അടച്ചുപൂട്ടലിലേക്ക് നയിച്ച കോവിഡ് മഹാമാരിയുടെ ആഘാതങ്ങൾ വിട്ടുമാറും മുൻപെ ചൈനയെ ഭീതിയിലാഴ്ത്തി മറ്റൊരു പകർച്ചവ്യാധി. സ്‌കൂളുകൾ കുട്ടികളിൽ പടർന്നുപിടിക്കുന്ന നിഗൂഢമായ ന്യുമോണിയയാണ് ഇത്തവണ ആശങ്ക സൃഷ്ടിക്കുന്നത്.

കോവിഡ് പ്രതിസന്ധിയുടെ ആദ്യ നാളുകൾക്കു സമാനമായി ന്യുമോണിയ ബാധിതരെ കൊണ്ട് ആശുപത്രികൾ നിറഞ്ഞതായാണ് റിപ്പോർട്ടുകൾ. തലസ്ഥാനമായ ബയ്ജിങ്ങിലും ലിയോണിങ്ങിലുമുള്ള സ്‌കൂൾ കുട്ടികളിലാണ് ഈ രോഗം പടരുന്നത്. ഇവിടങ്ങളിലെ പല ആശുപത്രികളും രോഗികളെ കൊണ്ടു നിറഞ്ഞതായും മിക്ക സ്‌കൂളുകളിലും വിദ്യാർഥികളില്ലാത്തതിനാൽ അടച്ചിടേണ്ട അവസ്ഥയാണെന്നും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

ഈ രോഗത്തിന് ന്യൂമോണിയയുടെ ലക്ഷണങ്ങളും ശ്വാസകോശ വീക്കം, പനി എന്നിവയുൾപ്പെടെ അസാധാരണമായ ലക്ഷണങ്ങളാണുള്ളത്. എന്നാൽ സാധാരണ ചുമ ഉൾപ്പെടെ പനി, മറ്റു ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഉണ്ടാകുന്ന ലക്ഷണങ്ങൾ കാണുന്നുമില്ലെന്നാണ് വിവരം.

ALSO READ-അവിടെ സ്വീകരണം, ഇവിടെ പിഴയിടൽ; റോബിൻ ബസിന് പുലർച്ചെ 15,000 പിഴയിട്ട് എംവിഡി; നടപടി ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം

അതേസമയം, ലോകമെമ്പാടും മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന രോഗബാധയെ നിരീക്ഷിക്കുന്ന പ്ലാറ്റ്‌ഫോമായ പ്രോമെഡ്, കുട്ടികളിൽ ബാധിക്കുന്ന ന്യുമോണിയയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. 2019 ഡിസംബറിൽ കോവിഡിനെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയതും പ്രോമെഡ് ആയിരുന്നു.

”കണ്ടുപിടിക്കപ്പെടാത്ത ശ്വാസകോശ സംബന്ധമായ അസുഖം വ്യാപകമായി പടരുന്നു. ഇതെപ്പോൾ മുതൽ ആരംഭിച്ചുവെന്നു വ്യക്തമല്ല. ഇത്രയധികം കുട്ടികൾ ഇത്ര പെട്ടെന്നു ബാധിക്കപ്പെടുന്നത് അസാധാരണമായിരിക്കും. മുതിർന്നവരെ ബാധിച്ചതായി സൂചനയില്ല”-എന്നാണ് പ്രോമെഡ് വ്യക്തമാക്കിയിരിക്കുന്നത്.

ഇതേസമയം, ഇത് ഒരു മഹാമാരി ആകുമോ എന്ന് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Exit mobile version