ഭീതി പരത്തി ചൈനയില്‍ അജ്ഞാത ന്യൂമോണിയ, സംസ്ഥാനത്ത് വിദഗ്ധ സമിതി യോഗം, ജാഗ്രതയിലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ചൈനയില്‍ വീണ്ടും ഭീതിപരത്തിക്കൊണ്ട് അജ്ഞാത ന്യൂമോണിയ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് വിദഗ്ധ സമിതി യോഗം ചേര്‍ന്നു. ചൈനയില്‍ നൂറ് കണക്കിന് കുട്ടികളിലാണ് അജ്ഞാത ന്യൂമോണിയ പടര്‍ന്നു പിടിച്ചത്.

ഇപ്പോള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും ജാഗ്രത തുടരുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം, കുട്ടികളില്‍ പടര്‍ന്നുപിടിച്ച അജ്ഞാത ന്യൂമോണിയ പുതിയ വൈറസ് മൂലമല്ലെന്ന് ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയ വിശദീകരണത്തില്‍ ചൈന വ്യക്തമാക്കി.

also read: കുസാറ്റ് ദുരന്തം: നാളത്തെ ക്ലാസുകളും പരീക്ഷകളും മാറ്റിവെച്ചു

നിലവില്‍ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിനെ തുടര്‍ന്ന് പനി വ്യാപിച്ചതാണ് ഇപ്പോഴത്തെ സാഹചര്യത്തിന് കാരണമെന്നും ചൈന പറയുന്നു. വടക്കന്‍ ചൈനയിലാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുട്ടികളെ കൂട്ടത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഒക്ടോബര്‍ ആദ്യവാരമാണ് സംഭവം. രാജ്യത്തെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ചൈനീസ് നാഷണല്‍ ഹെല്‍ത് കമ്മീഷന്‍ വ്യക്തമാക്കി.

Exit mobile version