ഓഹരി വിപണിയിൽ 100 കോടിയിലേറെ നിക്ഷേപം; ലാഭവിഹിതം മാത്രം ആറ് ലക്ഷം; ഷർട്ട് പോലും ധരിക്കാതെ ഗ്രാമത്തിൽ ശതകോടീശ്വരന്റെ ലളിത ജീവിതം, മാതൃകയാക്കണമെന്ന് കമന്റ്

മുംബൈ: അതിസമ്പന്നതയിലും ലളിത ജീവിതം നയിച്ച് മാതൃക കാണിക്കുന്ന ചിലരുണ്ട്. എന്നാൽ ഈ ഗ്രാമീണനായ ശതകോടീശ്വരനെ കാണുമ്പോൾ അൽപം കൂടി ആർഭാടം കാണിച്ചുകൂടെയെന്ന് ആരും ചോദിച്ചു പോകും.

അത്രയേറെ അതിലളിതമായാണ് ഈ ശതകോടീശ്വരന്റെ ഗ്രാമത്തിലെ ജീവിതം. തനിഗ്രാമീണാന്തരീക്ഷത്തിൽ അതിനിണങ്ങുന്ന വസ്ത്രധാരണത്തിലും ജീവിതശൈലിയിലുമാണ് ഇദ്ദേഹം കഴിയുന്നത്.

ഓഹരി വിപണിയിൽ 100 കോടി രൂപയിലേറെ നിക്ഷേപമുള്ള ഈ വ്യക്തിയെ സോഷ്യൽമീഡിയയാണ് പുറംലോകത്തിന് പരിചയപ്പെടുത്തിയിരിക്കുന്നത്. ആഡംബരങ്ങൾ പൂർണമായും ഒഴിവാക്കി ജീവിക്കുന്നയാളാണ് ഇദ്ദേഹം. എൽ ആൻഡ് ടിയിൽ 80 കോടിരൂപ മൂല്യമുള്ള ഓഹരി, അൾട്രാടെക് സിമന്റിൽ 21 കോടി, കർണാടക ബാങ്കിൽ 1 കോടി എന്നിങ്ങനെ കോടികളുടെ ആസ്തിയുള്ള ഇദ്ദേഹത്തിന്റെ പൂർണ വിവരങ്ങൾ എന്നാൽ വെളിപ്പെടുത്തിയിട്ടില്ല.

ALSO READ- ഏഷ്യൻ ഗെയിംസ് മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; ഷൂട്ടിങിൽ മാത്രം 12 മെഡൽ; റെക്കോർഡ് തകർത്ത് അഭിമാന നേട്ടം

ഷർട്ട് പോലും ധരിക്കാതെ ഒറ്റ മുണ്ടും ഉടുത്ത് നിൽക്കുന്ന ഇദ്ദേഹത്തിന്റെ വീഡിയോട്വിറ്ററിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാജിവ് മേത്ത എന്നയാളാണ് ഇദ്ദേഹത്തിന്റെ വീഡിയോ പങ്കിട്ടത്. അതിസമ്പന്നനായ ഗ്രാമീണന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തനിക്കുള്ള ഓഹരി നിക്ഷേപത്തിനു പുറമെ വർഷംതോറും 6 ലക്ഷം രൂപ ലാഭവിഹിതമായി ലഭിക്കുന്നുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.

ഈ ലാളിത്യം ഒരു മാതൃകയാണെന്നും ഇദ്ദേഹത്തിന്റെ സമ്പത്ത്, ജീവിതരീതി, നിക്ഷേപ സാധ്യതകൾ എന്നിവയെല്ലാം ചർച്ച ചെയ്യണം പുതുതലമുറ എന്നും കമന്റുകൾ പ്രത്യക്ഷപ്പെടുകയാണ്. കൂടാതെ, കണക്കുകൾ കൃത്യമല്ലെന്നും അദ്ദേഹത്തിന്റെ വാർഷിക ലാഭവിഹിതം പറഞ്ഞതിൽ കൂടുതലാകാനാണ് സാധ്യതയെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ALSO READ- പ്രധാനമന്ത്രിയുടെ സംഭാവന ആകാംക്ഷയോടെ തുറന്നു; തുക കണ്ട് ഞെട്ടി ക്ഷേത്രം ഭാരവാഹികൾ; ഇതാണോ സമ്മാനമെന്ന് പരിഹാസം

കൂടാതെ, നിക്ഷേപകർ അദ്ദേഹത്തിന്റെ രീതി കണ്ടുപഠിക്കണമെന്ന രീതിയിലാണ് കൂടുതൽ കമന്റുകളും. ക്യാപിറ്റൽ മൈൻഡ് സ്ഥാപകനും സിഇഒയുമായ ദീപക് ഷേണോയ് ഉൾപ്പെടെയുള്ളവരും കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്.

ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നവർ അദ്ദേഹത്തെപ്പോലെ ക്ഷമ കാണിക്കണമെന്നും എങ്കിൽ മാത്രമെ വലിയ ലാഭം നേടാനാകൂ എന്നും ദീർഘകാല നിക്ഷേപങ്ങൾ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുകയാണ്.

Exit mobile version