പ്രധാനമന്ത്രിയുടെ സംഭാവന ആകാംക്ഷയോടെ തുറന്നു; തുക കണ്ട് ഞെട്ടി ക്ഷേത്രം ഭാരവാഹികൾ; ഇതാണോ സമ്മാനമെന്ന് പരിഹാസം

ബിൽവാര: പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്ഷേത്രത്തിലെ സന്ദർശനത്തിനിടെ നൽകിയ സംഭാവന കവർ പൊട്ടിച്ച ക്ഷേത്രം അധികാരികൾ ഞെട്ടി. രാജസ്ഥാനിലെ ബിൽവാരയിലെ ദേവനാരായണ ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടിയിൽ പ്രധാനമന്ത്രിയിട്ടട കവറിലെ തുകയാണ് ഒടുവിൽ ഭണ്ഡാരം തുറന്നപ്പോൾ വെളിപ്പെട്ടത്.

രാജസ്ഥാനിലെ ഗുർജാർ സമുദായം ആരാധന നടത്തുന്ന ക്ഷേത്രത്തിൽജനുവരി 28നാണ് പ്രധാനമന്ത്രി മോഡി സന്ദർശനം നടത്തിയത്. തുടർന്ന് പ്രധാനമന്ത്രി സംഭാവനയായി ഒരു കവർ നൽകുകയും ചെയ്തു. വളരെ പ്രതീക്ഷയോടെ കവർ തുറന്ന് നോക്കിയപ്പോൾ അധികൃതർ കണ്ടത് 21 രൂപയാണ്.

കേന്ദ്ര സാംസ്‌കാരിക വകുപ്പ് നടത്തിയ പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ജനുവരി 28ന് പ്രധാനമന്ത്രി ക്ഷേത്രദർശനം നടത്തിയത്. പ്രാർഥന നടത്തിയ ശേഷം അദ്ദേഹം കവർ ഭണ്ഡാരത്തിൽ ഇടുകയായിരുന്നു. പ്രധാനമന്ത്രിയുടെ സംഭാവന എന്താണെന്നറിയാൻ ഏവർക്കും ആഗ്രഹമുണ്ടായിരുന്നു എന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു.

ക്ഷേത്രത്തിലെ ആചാരപ്രകാരം വർഷത്തിൽ ഒരു പ്രത്യേക ദിവസം മാത്രമാണ് ക്ഷേത്രത്തിലെ ഭണ്ഡാരം തുറക്കുന്നത്. പ്രധാനമന്ത്രിയുടെത് ഉൾപ്പെടെ ഇത്തവണ മൂന്ന് പ്രത്യേക കവറുകളാണ് ലഭിച്ചത്. മറ്റുള്ളവയിൽ 2100, 101 എന്നിങ്ങനെയായിരുന്നു തുക. മൂന്ന് കവറുകളും മൂന്ന് നിറത്തിലുള്ളതായിരുന്നു.

ALSO READ- കേരളത്തിന്റെ അതിജീവന കഥയ്ക്ക് അംഗീകാരം! ഓസ്‌കറിന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ജൂഡ് ആന്തണിയുടെ 2018
പ്രധാനമന്ത്രിയുടേത് വെള്ളക്കവർ ആയിരുന്നെന്നും അതിൽ 20ന്റെ നോട്ടും ഒരു രൂപയുടെ കോയിനുമാണ് ഉണ്ടായിരുന്നതെന്ന് ക്ഷേത്രം അധികൃതർ വെളിപ്പെടുത്തുകയായിരുന്നു.

അതേസമയം, സംഭവത്തിൽ പരിഹസിച്ച് രാജസ്ഥാൻ സീഡ് കോർപ്പറേഷൻ പ്രസിഡന്റ് രംഗത്തെത്തി. ഇതാണോ ഗുർജാർ സമുദായത്തിന് മോദിയുടെ സമ്മാനമെന്ന് അദ്ദേഹം ചോദ്യം ചെയ്തു.

Exit mobile version