ബോളിവുഡ് ഒരു വ്യാജലോകം; തിരഞ്ഞെടുപ്പിൽ ജയിച്ചാൽ സിനിമാരംഗം വിടും: കങ്കണ

ന്യൂഡൽഹി: 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായ കങ്കണ താൻ വിജയിച്ചാൽ വിജയിച്ചാൽ സിനിമാ രംഗം വിടുമെന്ന പ്രഖ്യാപനവുമായി രംഗത്ത്. ബോളിവുഡ് സിനിമാലോകം ഒരു നുണയാണെന്നും അവിടെയുള്ളതെല്ലാം വ്യാജമാണെന്നും സമീപകാലത്ത് നൽകിയ അഭിമുഖത്തിൽ കങ്കണ പറയുന്നു.

ബോളിവുഡ് സിനിമാ മേഖലയിലുള്ളവർ തികച്ചും വ്യത്യസ്തമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. പ്രേക്ഷകരെ ആകർഷിക്കുന്നതിനായുള്ള കുമിള പോലെ തിളങ്ങുന്ന ഒരു വ്യാജലോകം മാത്രമാണത്. ഒരു ജോലിക്കുവേണ്ടി മാത്രം ഒരു കാര്യം ചെയ്യാൻ താൻ തയ്യാറല്ലെന്നും താരം പറഞ്ഞു.

ഒരിക്കൽ അഭിനയം മടുത്ത സാഹചര്യങ്ങളിലാണ് എഴുതാനും സംവിധാനം ചെയ്യാനും ആരംഭിച്ചത്. അതേസമയം, താൻ നല്ലൊരു അഭിനേത്രിയാണെന്നും ബോളിവുഡ് വിട്ടുപോകരുതെന്ന് സിനിമാപ്രവർത്തകർ പറയാറുണ്ടെന്നും കങ്കണ കൂട്ടിച്ചേർത്തു.

ALSO READ- പോക്‌സോ കേസ് പ്രതി ഡൽഹിയിൽ പിടിയിലായി; കേരളത്തിലേക്ക് എത്തിക്കുന്നതിനെ പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞു

ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ നിന്നാണ് എൻഡിഎ സ്ഥാനാർഥിയായി കഹ്കണ മത്സരിക്കുന്നത്. ഹിമാചൽ പ്രദേശിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിങ്ങാണ് മണ്ഡലത്തിലെ കങ്കണയുടെ എതിരാളി.

Exit mobile version