അണ്ടര്‍ 19 വനിത ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച് മലപ്പുറം സ്വദേശിനി നജിലയും; അഭിമാനത്തോടെ നാട്

തിരൂര്‍: ഇത്തവണത്തെ അണ്ടര്‍ 19 വനിത ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി നാടിന് അഭിമാനമായി മലപ്പുറത്തുകാരി നജില രിക്കുകയാണ്. ശിഖ, യശശ്രീ എന്നിവര്‍ക്കൊപ്പം റിസര്‍വ് താരമായാണ് നജില ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്.

തിരൂര്‍ സ്വദേശിനിയായ നജില ആള്‍റൗണ്ടറാണ്. വയനാട്ടിലെ കെസിഎ വിമണ്‍സ് അക്കാദമിയില്‍ ക്രിക്കറ്റ് പരിശീലിക്കുന്ന താരം ഇപ്പോള്‍ പുണെയിലാണ്. അടുത്തിടെ നടന്ന ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യന്‍ വനിത ഡി ടീമിനെ താരം നയിച്ചിരുന്നു.

ചരിത്രത്തില്‍ തന്നെ ആദ്യമായാണ് വനിത ക്രിക്കറ്റില്‍ ഒരു കേരളതാരം ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യയുടെ ക്യാപ്റ്റനായത്. കേരളത്തിനായി കാഴ്ചവെച്ച മികച്ച പ്രകടനവും മൊഹാലിയിലെ നാഷനല്‍ ക്രിക്കറ്റ് അക്കാദമി ക്യാമ്പിലെ മിന്നും പ്രകടനവുമാണ് 18കാരിയെ ഇന്ത്യന്‍ ടീമില്‍ എത്തിച്ചിരിക്കുന്നത്.

also read- തെരുവ് നായ്ക്കളെ കണ്ട് ഭയന്നോടിയ പോലീസ് നായയ്ക്ക് സ്‌കൂട്ടര്‍ ഇടിച്ച് ദാരുണാന്ത്യം; ഔദ്യോഗിക ബഹുമതികളോടെ അന്ത്യയാത്ര

അടുത്ത വര്‍ഷം ആദ്യം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അണ്ടര്‍ 19 വനിത ട്വന്റി 20 ലോകകപ്പില്‍ ഷെഫാലി വര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. ന്യൂസിലന്‍ഡ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ശ്വേത സെഹ്രാവതാണ് വൈസ് ക്യാപ്റ്റന്‍.

Exit mobile version