കേരളാ ബ്ലാസ്റ്റേഴ്‌സിനോട് വിട പറഞ്ഞ് ‘ആശാൻ’; കോച്ച് ഇവാൻ വുകോമനോവിച്ച് സ്ഥാനമൊഴിഞ്ഞു

കൊച്ചി: മലയാളികളുടെ സ്വന്തം മഞ്ഞപ്പട കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലക സ്ഥാനമൊഴിഞ്ഞ് ഇവാൻ വുകോമനോവിച്ച്. ക്ലബും വുകോമനോവിച്ചും തമ്മിൽ പരസ്പരധാരണയോടെ വേർപിരിയലിലെത്തിയെന്നാണ് അറിയിച്ചിരിക്കുന്നത്. വുകോമനോവിച്ച് നൽകിയ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിച്ച ബ്ലാസ്റ്റേഴ്സ്, അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളും അറിയിച്ചാണ് യാത്ര പറഞ്ഞത്.

ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ക്ലബ് ഇക്കാര്യം പങ്കുവെച്ചത്. ഐഎസ്എൽ 2023-24 സീസണിൽ സെമി കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്തായതിനു പിന്നാലെയാണ് മുഖ്യപരിശീലകന്റെ സ്ഥാനമൊഴിയൽ.

also read- അതിരില്ലാത്ത മനുഷ്യസ്‌നേഹം! പണം പിരിച്ച് നൽകി ചെന്നൈയിലെ സംഘടന; പാകിസ്താനി പെൺകുട്ടിക്ക് ഇന്ത്യയിൽ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ

2021-ലാണ് മഞ്ഞപ്പടയുടെ പരിശീലകനായി സെർബിയയുടെ മുൻ താരമായ വുകോമനോവിച്ച് എത്തിയത്. ഇവാന്റെ നേതൃത്വത്തിൽ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനങ്ങൾ നടത്തിയതോടെ ആരാധകർ സ്‌നേഹത്തോടെ ആശാൻ എന്ന വിളിപ്പേരും നൽകി. മൂന്നുവർഷം തുടർച്ചയായി ഐഎസ്എൽ പ്ലേ ഓഫിലെത്താൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞിരുന്നു. ഇവാൻ സ്ഥാനമേറ്റെടുത്ത ആദ്യ വർഷം റണ്ണേഴ്സ് അപ്പാവുകയും ചെയ്തു.

Exit mobile version