‘ഈ സാല കപ്പടിച്ചു’, 16 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ കന്നി കിരീടം! വനിതാ പ്രീമിയർ ലീഗ് കിരീടം ചൂടി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്

ഒടുവിൽ ആർസിബി ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പെൺപട പ്രീമിയർ ലീഗ് കിരീടം ബാംഗ്ലൂരിലെത്തിച്ചു. വനിതാ പ്രീമിയർ ലീഗ് രണ്ടാം സീസണിലാണ് കപ്പ് നേടി ബാംഗ്ലൂരിന്റെ പെൺപുലികൾ കരുത്ത് തെളിയിച്ചത്. ഡൽഹി ക്യാപിറ്റൽസിന് മറ്റൊരു ഫൈനലിൽ കൂടി കണ്ണീർ വീണ് മടക്കം. സ്‌കോർ- ഡൽഹി: 113-ന് പുറത്ത്. ബാംഗ്ലൂർ: 115-2 (19.3. ഓവർ)

ന്നനായി തുടങ്ങിയ ആദ്യ ഓവറുകൾ പിന്നീട് കൈവിട്ടതോടെ തകർന്നടിയുന്ന ഡൽഹിയെയാണ് കളത്തിൽകണ്ടത്. എട്ടാം ഓവറിലെ കാലിടർച്ചയോടെ ഇഴഞ്ഞ കളിയിൽ ആറ് ഓവറിൽ 61 റൺസെന്ന നിലയിലുണ്ടായിരുന്ന ഡൽഹി 113 എത്തി നിൽക്കെ 18.3 ഓവരിൽ കൂടാരം കയറി.

ALSO READ- സിദ്ധു മൂസാവാലയുടെ മാതാപിതക്കള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു: കുഞ്ഞനുജനെത്തിയത് സഹോദരന്റെ വേര്‍പാടിന്റെ രണ്ടാം വര്‍ഷത്തില്‍

വിജയം ഉറപ്പിച്ച് മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലൂർ മൂന്ന് പന്ത് ബാക്കി നിൽക്കെ വിജയത്തിലേക്ക് ബാറ്റ് വീശി. സെൻസിബിളായ ബാറ്റിംഗ് രീതിയാണ് ആർസിബി കാഴ്ച വെച്ചത്.

Exit mobile version