സിദ്ധു മൂസാവാലയുടെ മാതാപിതക്കള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു: കുഞ്ഞനുജനെത്തിയത് സഹോദരന്റെ വേര്‍പാടിന്റെ രണ്ടാം വര്‍ഷത്തില്‍

ന്യൂഡല്‍ഹി: കൊല്ലപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ധു മൂസാവാല എന്നറിയപ്പെടുന്ന ശുഭ്ദീപ് സിംഗ് സിദ്ധുവിന് സഹോദരന്‍ പിറന്നു. സിദ്ധുവിന്റെ മാതാവ് ചരണ്‍ സിംഗ് ആണ്‍കുഞ്ഞിന് ജന്മം നല്‍കി. സിദ്ധു മൂസവാലയുടെ മരണാനന്തരം ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് ബല്‍ക്കൗര്‍ സിംഗിനും ചരണ്‍ സിംഗിനും ഒരു ആണ്‍ കുഞ്ഞ് ജനിച്ചത്.

അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതായി ശുഭ്ദീപ് സിംഗ് സിദ്ധുവിന്റെ പിതാവ് ബാല്‍കൗര്‍ സിംഗ് മകന്റെ ചിത്രമടക്കം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. മകന്റെ അപ്രതീക്ഷിത മരണം ദമ്പതികളെ തളര്‍ത്തിയിരുന്നു. 58ാം വയസിലാണ് ചരണ്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്.

സിദ്ദുവിന്റെ പിതാവ് കുഞ്ഞിന്റെ ചിത്രം പങ്കിട്ടു. ”ശുബ്ദീപിനെ സ്‌നേഹിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ അനുഗ്രഹത്തോടെ, സര്‍വ്വശക്തന്‍ ശുഭിന്റെ ഇളയ സഹോദരനെ ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. വാഹേഗുരുവിന്റെ അനുഗ്രഹത്താല്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ അഗാധമായ സ്‌നേഹത്തിന് എല്ലാ അഭ്യുദയകാംക്ഷികളോടും നന്ദി പറയുന്നു.’

2022 മെയ് 29 ന് മാന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍ വെച്ചാണ് അക്രമികള്‍ സിദ്ധു മൂസാവലയെ കൊലപ്പെടുത്തിയത്. അന്ന് 28 വയസ്സായിരുന്നു സിദ്ധുവിന്റെ പ്രായം. അതേ വര്‍ഷം തന്നെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മാന്‍സയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ സിദ്ധു മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

Exit mobile version