വാക്കേറ്റത്തിനിടെ പ്രവാസി കുവൈറ്റില്‍ കുത്തേറ്റ് മരിച്ചു; കൊലപ്പെടുത്തിയത് സഹപ്രവര്‍ത്തകന്‍

കുവൈറ്റ് സിറ്റി: ഇന്ത്യക്കാരനായ യുവാവ് കുവൈറ്റില്‍ കുത്തേറ്റ് മരിച്ചു. തെലങ്കാന ജഗ്ത്യാല്‍ സ്വദേശിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. കുവൈറ്റിലെ ഇഷ്ബിലിയയിലാണ് സംഭവം. സഹപ്രവര്‍ത്തകനായ ഇന്ത്യക്കാരന്‍ തന്നെയാണ് കേസിലെ പ്രതിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കുത്തേറ്റ് മരിച്ച യുവാവും പ്രതിയും കടുത്തവാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനു പിന്നാലെ പ്രകോപിതനായ പ്രതി യുവാവിനെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് സുരക്ഷാ ജീവനക്കാരും പോലീസും എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന യുവാവിനേയാണ് കണ്ടത്. പെട്ടെന്ന് തന്നെ സമീപത്തുള്ള ഫര്‍വാനിയ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.

പ്രാദേശിക ഭരണകൂടവും പോലീസും കേസില്‍ അന്വേഷണം അരംഭിച്ചു.

Exit mobile version