പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പരിക്ക്, മലയാളിക്ക് പ്രവാസലോകത്ത് ദാരുണാന്ത്യം

bignewslive| bignewslive

റിയാദ്: പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളിക്ക് ദാരുണാന്ത്യം. സൗദി കിഴക്കന്‍ പ്രവിശ്യയിലാണ് അപകടമുണ്ടായത്.

കോഴിക്കോട് താമരശ്ശേരി സ്വദേശി അഹമ്മദ് കോയ (52) ആണ് ദമ്മാമിലെ ആശുപത്രിയില്‍ മരിച്ചത്. ജുബൈലില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. താമസസ്ഥലത്ത് വെച്ചാണ് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. അപകടം സംഭവിക്കുമ്പോള്‍ അഹമ്മദ് കോയ മാത്രമേ മുറിയില്‍ ഉണ്ടായിരുന്നുള്ളൂ.

അപകടം നടന്നയുടന്‍ അഗ്‌നിശമന സേനയെത്തി തീയണച്ചു. ഗുരുതര പൊള്ളേലറ്റ അഹമ്മദ് കോയയെ ജുബൈലിലെ മുവാസാത്ത് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്.

ദമ്മാമിലെ ആശുപത്രിയിലേക്ക് പിന്നീട് വിദഗ്ദ്ധ ചികിത്സക്കായിമാറ്റി. അവിടെ ചികിത്സയില്‍ കഴിയുന്നതിനിടെ ഞായറാഴ്ചയാണ് മരിച്ചത്.

Exit mobile version