ജനങ്ങളെ ആശങ്കയിലാക്കി ഷാര്‍ജയില്‍ തീപിടുത്തം

ഷാര്‍ജയിലെ വ്യവസായ മേഖലയിലെ ഫര്‍ണ്ണിച്ചര്‍ ഷോപ്പിനു സമീപത്തുണ്ടായ തീപിടുത്തമാണ് ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തിയത്

ഷാര്‍ജ: ജനങ്ങളെ ആശങ്കയിലാക്കി ഷാര്‍ജയില്‍ തീപിടുത്തം. ഷാര്‍ജയിലെ വ്യവസായ മേഖലയിലെ ഫര്‍ണ്ണിച്ചര്‍ ഷോപ്പിനു സമീപത്തുണ്ടായ തീപിടുത്തമാണ് ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. തീപിടുത്തത്തെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ വ്യാപകമായി പുക ഉയര്‍ന്നതാണ് സമീപവാസികളെ ആശങ്കയിലാക്കിയത്.

തീപിടുത്തത്തെക്കുറിച്ച് സന്ദേശം ലഭിച്ച ഉടന്‍ ആഭ്യന്തര പ്രതിരോധ കേന്ദ്രത്തില്‍ നിന്നുള്ള ഫയര്‍ യൂണിറ്റ് ഉദ്യോഗസ്ഥരെത്തി തീ അണച്ചു. രാത്രി 9.58 ഓടെയാണ് തീപിടുത്തത്തെക്കുറിച്ച് സന്ദേശം ലഭിച്ചതെന്നും അഞ്ച് മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. ഫയര്‍ യൂണിറ്റ് സംഘം തീ പടരാതിക്കാനുള്ള നടപടികള്‍ ആദ്യം സ്വീകരിച്ചത് കൊണ്ടാണ് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ സാധിച്ചത്.

Exit mobile version